പത്താം ക്ലാസുകാരന് പീഡനം, 51കാരന് 30 വര്‍ഷം തടവ്
ടെക്സ്റ്റൈല്‍സ് കടയില്‍ വച്ചു ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് കേസ്.

തൃശൂര്‍: പത്താം ക്ലാസുകാരനായ വിദ്യാര്‍ഥിയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിനിരയാക്കിയ 51കാരന് 30 വര്‍ഷം തടവും ഒന്നര ലക്ഷം രൂപ പിഴയും. കോട്ടപ്പുറം മങ്ങാട് അത്രപ്പുള്ളി രവീന്ദ്രനെ(രവി-51)യാണ് കുന്നംകുളം പോക്സോ കോടതി ശിക്ഷിച്ചത്.
2020ലാണ് കേസിനാസ്പദമായ സംഭവം. പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ മങ്ങാടുള്ള ടെക്സ്റ്റൈല്‍സ് കടയില്‍ വച്ചു ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണ് കേസ്. പീഡനത്തിനിരയായ കുട്ടിയുടെ മൊഴി എരുമപ്പെട്ടി പൊലീസ് ഇന്‍സ്പെക്ടറായിരുന്ന കെ.കെ ഭൂപേഷിന്റെ നേതൃത്വത്തില്‍ രേഖപ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി. അന്വേഷണം പൂര്‍ത്തിയാക്കി പ്രതിയെ അറസ്റ്റ് ചെയ്യുകയും കുറ്റപത്രം തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ചു. കേസിന്റെ ഭാഗമായി 21 സാക്ഷികളെ വിസ്തരിക്കുകയും 10 രേഖകളും തൊണ്ടി മുതലും ശാസ്ത്രീയ തെളിവുകളും പരിശോധിക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി അഡ്വ. കെ.എസ് ബിനോയി ഹാജരായി.
ഭാര്യയെ ആക്രമിച്ച് കൊലപ്പെടുത്തി: ഭര്‍ത്താവിന് ജീവപര്യന്തവും പിഴയും
കല്‍പ്പറ്റ: ഭാര്യയെ ആക്രമിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തവും പിഴയും വിധിച്ച് കോടതി. നൂല്‍പ്പുഴ ചീരാല്‍ വെണ്ടോല പണിയ കോളനിയിലെ വി.ആര്‍ കുട്ടപ്പനെ(39)യാണ് കല്‍പ്പറ്റ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് വി. അനസ് ജീവപര്യന്തം തടവിനും 50,000 രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചത്. പിഴ അടക്കാന്‍ വീഴ്ച്ച വരുത്തിയാല്‍ അഞ്ച് വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണമെന്ന് കോടതി വിധിച്ചു. പ്രോസിക്യൂഷന് വേണ്ടി അഡ്വ. അഭിലാഷ് ജോസഫ് ഹാജരായി.
2022 ഏപ്രില്‍ ആറിനായിരുന്നു കേസിന് ആസ്പദമായ സംഭവം. കുട്ടപ്പന്‍ വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ കഞ്ഞി വെച്ചു കൊടുത്തില്ലായെന്ന കാരണം പറഞ്ഞാണ് ഭാര്യ സീതയുമായി വഴക്ക് ആരംഭിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. തുടര്‍ന്ന് സീതയുടെ പുറത്തും കാലുകളിലും കാപ്പി വടി കൊണ്ട് അടിച്ചു പരുക്കേല്‍പ്പിച്ചു. പിന്നീട് രാത്രി പതിനൊന്നരയോടെ വീടിനുള്ളില്‍ കിടന്നുറങ്ങുകയായിരുന്ന സീതയെ കുട്ടപ്പന്‍ നെഞ്ചില്‍ ചവിട്ടി. നെഞ്ചിന്‍കൂട് തകര്‍ന്ന് ഹൃദയത്തില്‍ കയറി പെരികാര്‍ഡിയം സാക്കില്‍ രക്തം തളം കെട്ടിയാണ് സീത മരണപ്പെട്ടതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. നൂല്‍പ്പുഴ എസ്.എച്ച്.ഒ ആയിരുന്ന ടി.സി മുരുകനാണ് കേസന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.
ചായക്കടക്കാരന്റെ മകൻ; കൂട്ടിന് ദാരിദ്ര്യവും ഐഎഎസ് മോഹവും മാത്രം; ഒടുവിൽ സിവിൽ സർവ്വീസിൽ 82ാം റാങ്ക്