ഇരുമലപ്പടിയിൽ ആളില്ലാത്ത വീട്ടിൽ ഒളിച്ച് താമസിക്കുകയായിരുന്നു പ്രതി
കൊച്ചി: കോലഞ്ചേരിയിലെ വസ്ത്ര വ്യാപാര സ്ഥാപനത്തിൽ നിന്നും ഒരു ലക്ഷത്തോളം രൂപ മോഷ്ടിച്ച കേസിൽ ആസ്സാം സ്വദേശിയായ മോഷ്ടാവ് പിടിയിൽ. റഷീദുൾ ഇസ്ലാം (26)നെയാണ് കേസിൽ പുത്തൻകുരിശ് പൊലീസ് അറസ്റ്റ് ചെയ്തത്. ഡിസംബർ 24ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. കോലഞ്ചേരിയിലെ ലിസ ഫാഷൻ എന്ന തുണിക്കടയിൽ കയറി ഒരു ലക്ഷത്തോളം രൂപ മോഷ്ടിച്ച ശേഷം കോതമംഗലം ഇരുമലപ്പടിയിൽ ആളില്ലാത്ത വീട്ടിൽ ഒളിച്ച് താമസിക്കുകയായിരുന്നു പ്രതി. പൊലീസ് സാഹസികമായാണ് പ്രതിയെ പിടികൂടിയത്. ഡി.വൈ.എസ്.പി വി.ടി ഷാജൻ്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ടി.എൽ ജയൻ, സബ് ഇൻസ്പെക്ടർമാരായ ജിതിൻ കുമാർ, ജി. ശശിധരൻ, ബിജു ജോൺ, എ.എസ്.ഐ വി.എ ഗിരീഷ്, സീനിയർ സി.പി.ഒമാരായ അഖിൽ, റിതേഷ്, സന്ദീപ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.


