യുവതിയെ ബലാത്സംഗം ചെയ്യുകയും ഇത് ചിത്രീകരിക്കുകയും ചെയ്ത യുവാവ് ഇവരോട് പണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. 

മുംബൈ: യുവതിയെ ബലാത്സംഗം ചെയ്യുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിന് ടെലിവിഷന്‍ അവതാരകന്‍ കരണ്‍ ഒബ്‍റോയി അറസ്റ്റില്‍. യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. യുവതിയെ ബലാത്സംഗം ചെയ്യുകയും ഇത് ചിത്രീകരിക്കുകയും ചെയ്ത ഒബ്റോയി ഇവരോട് പണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ചോദിച്ച പണം നല്‍കിയില്ലെങ്കില്‍ വീഡിയോ പുറത്തുവിടുമെന്ന് പറഞ്ഞായിരുന്നു യുവതിയെ ഇയാള്‍ ബ്ലാക്ക്മെയില്‍ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. മേയ് ഒന്‍പത് വരെ കരണ്‍ പൊലീസ് കസ്റ്റഡിയിലായിരിക്കുമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. മഹേഷ് ഭട്ടിന്‍റെ സ്വാഭിമാനിലൂടെയാണ് കരണ്‍ ടെലിവിഷന്‍ രംഗത്ത് സജീവമാകുന്നത്.