സമീപത്തെ തെങ്ങിന്‍ പുരയിടത്തില്‍ ആളെഴിഞ്ഞ സ്ഥലത്ത് രതീഷും സുഹൃത്തുക്കളും മദ്യപിക്കുന്നത് പതിവാണ്.

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നു പിടിച്ച യുവാവ് പിടിയില്‍. തിരുവനന്തപുരം പൂവാര്‍ കരുംങ്കുളം പാലോട്ടു വിള വീട്ടില്‍ രതീഷ് എന്ന പൊടിയ(33)നെയാണ് പൂവാര്‍ പൊലീസ് പിടികൂടിയത്.

പെണ്‍കുട്ടിയുടെ വീടിന് സമീപത്തെ തെങ്ങിന്‍ പുരയിടത്തില്‍ ആളെഴിഞ്ഞ സ്ഥലത്ത് രതീഷും സുഹൃത്തുക്കളും മദ്യപിക്കുന്നത് പതിവാണ്. ഇത്തരത്തില്‍ മദ്യപിച്ച ശേഷം പെണ്‍കുട്ടിയുടെ വീടിന് പിന്നില്‍ മറഞ്ഞു നിന്ന യുവാവ് കടന്നുപിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെണ്‍കുട്ടി നിലവിളിച്ചതോടെ പ്രതി ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് രക്ഷിതാക്കള്‍ പൂവാര്‍ പൊലീസിന് പരാതി നല്‍കുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 

ഷട്ടര്‍ തകര്‍ത്ത് മോഷണം, യുവാവ് അറസ്റ്റില്‍

മാനന്തവാടി: ബീവറേജ് ഔട്ട്ലെറ്റിന് സമീപത്തെ കടയില്‍ നിന്ന് പണം മോഷ്ടിച്ച യുവാവിനെ മണിക്കൂറുകള്‍ക്കുള്ളില്‍ പൊലീസ് അറസ്റ്റ് ചെയ്തു. തരുവണ കോക്കടവ് കായലിങ്കല്‍ വീട്ടില്‍ സുര്‍ക്കന്‍ എന്ന സുധീഷ് (30)ആണ് കടമുറിയുടെ പൂട്ട് തകര്‍ത്ത് മോഷണം നടത്തിയതിന് മാനന്തവാടി പൊലീസിന്റെ പിടിയിലായത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഒരു മണിക്കും രണ്ടു മണിക്കും ഇടയിലാണ് മോഷണം നടന്നത്. 

തവിഞ്ഞാല്‍ സ്വദേശിയായ കിഴക്കേകുടിയില്‍ ജോണ്‍ എന്നയാളുടെ കടമുറിയില്‍ നിന്ന് 5600 രൂപയാണ് നഷ്ടപ്പെട്ടത്. വിവരമറിഞ്ഞതോടെ മോഷണം നടന്ന കടയുടെ സമീപത്തുള്ള സിസി ടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുകയായിരുന്നു. കൃത്യമായി പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സുധീഷിനെ പിടികൂടുകയായിരുന്നു. നിരവധി മോഷണ കേസുകളില്‍ ഇയാള്‍ പ്രതിയാണെന്ന് പൊലീസ് പറയുന്നു. എസ് എച്ച് ഒ അബ്ദുള്‍ കരീം, എസ്‌ഐമാരായ സോബിന്‍, സനില്‍ കുമാര്‍, എ എസ് ഐ ബിജു വര്‍ഗീസ്, എസ് സി പി ഒമാരായ മനു അഗസ്റ്റിന്‍, സരിത്ത്, സെബാസ്റ്റ്യന്‍, റോബിന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ വലയിലാക്കിയത്.

'അത്തരം സന്ദേശങ്ങളോട് പ്രതികരിക്കരുത്, സംഗതി തട്ടിപ്പാണ്'; മുന്നറിയിപ്പ്

YouTube video player