ദില്ലി: പന്ത്രണ്ടുകാരിയെ പിഡിപ്പിച്ച കേസിൽ പിടിയിലായ പ്രതി നടത്തിയത് അതിക്രൂരതെന്ന് പൊലീസ്. അതിക്രമം ചെറുക്കാൻ ശ്രമിച്ച പെൺകുട്ടിയുടെ ശരീരത്തിൽ കത്രിക കൊണ്ട് മുറിവേൽപ്പിച്ചെന്ന് പ്രതി സമ്മതിച്ചു. ദില്ലി എയിംസിൽ ചികിത്സ കഴിയുന്ന പെൺകുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. 

അതിക്രൂരമായി പെൺകുട്ടിയെ അക്രമിച്ചെന്നാണ് പിടിയിലായ പ്രതി കൃഷണൻ പൊലീസിനോട് പറഞ്ഞത്. ചൊവ്വാഴ്ച്ച വൈകുന്നേരത്തോടെയാണ് മോഷണത്തിനായി വീടിനുള്ളിൽ കയറിയത്. ഇയാളെ കണ്ടതോടെ പെൺകുട്ടി പേടിച്ച് നിലവിളിച്ചു.തുടർന്ന് പെൺകുട്ടിയുടെ വായ് പൊത്തിപിടിച്ചു പെൺകുട്ടി ശ്രമം ചെറുത്തതോടെ ഇയാൾ കത്രിക കൊണ്ട് കുട്ടിയെ കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്നായിരുന്നായിരുന്നു അതിക്രമം. 

പിന്നീട് കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചെന്നും പൊലീസ് പറയുന്നു. സംഭവത്തിന് ശേഷം മുറിയിലിരുന്ന 200 രൂപ എടുത്തെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറയുന്നു. 2006 മോഷണശ്രമം ചെറുത്ത സ്ത്രീയെ കൊലപ്പെടുത്തിയതിന് ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു. എന്നാൽ ജയിലിൽ നല്ല പെരുമാറ്റമായതിനാൽ നല്ല നടപ്പിന് 2015 ൽ വിട്ടെന്നാണ് ഇയാൾ പറയുന്നത്. 

ഈക്കാര്യങ്ങൾ അന്വേഷിച്ചു വരികയാണെന്ന് ജോ. കമ്മീഷണ‌ർ ശാലിനി സിങ്ങ് അറിയിച്ചു. സംഭവത്തിൽ ഇയാൾ മാത്രമാണ് പ്രതിയെന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ നിഗമനം. അതെസമയം ആക്രമണത്തിൽ പരിക്കേറ്റ പെൺകുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയെന്നാണ് ദില്ലി എംയിസ് അധികൃതർ അറിയിച്ചു. ന്യൂറോ ഐസിയുവിലേക്ക് മാറ്റിയ പെണ്‍കുട്ടിക്കയുടെ ആരോഗ്യനില കൂടുതൽ മെച്ചപ്പെടുന്ന മുറയ്ക്ക് ശസ്ത്രക്രിയ നടത്താനാണ് ആശുപത്രി അധികൃതരുടെ തീരുമാനം.