Asianet News MalayalamAsianet News Malayalam

മലമാനിനെ വേട്ടിയാടി പിടികൂടിയ രണ്ട് പേര്‍ അറസ്റ്റില്‍

വനംവകുപ്പിന്‍റെ ബേഗുര്‍ ഓഫീസില്‍ ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. തിരുനെല്ലി അപ്പപ്പാറ മേഖലയില്‍ വ്യാപകമായി വന്യമൃഗവേട്ട നടക്കുന്നുവെന്നായിരുന്നു വിവരം.

two arresed for illegal animal killing
Author
Wayanad, First Published May 13, 2021, 1:47 AM IST

വയനാട്: വയനാട് അപ്പപാറയിൽ മലമാനിനെ വേട്ടയാടി പിടികൂടിയ രണ്ട് പേർ അറസ്റ്റിൽ. മാനന്തവാടി ദ്വാരക സ്വദേശി മുസ്തഫ അമ്പലവയൽ സ്വദേശി പി എം ഷഫീർ എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് 80 കിലോ മലമാൻ ഇറച്ചിയും തോക്കും കസ്റ്റഡിയിലെടുത്തു. വനംവകുപ്പിന്‍റെ ബേഗുര്‍ ഓഫീസില്‍ ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന.

തിരുനെല്ലി അപ്പപ്പാറ മേഖലയില്‍ വ്യാപകമായി വന്യമൃഗവേട്ട നടക്കുന്നുവെന്നായിരുന്നു വിവരം. ഇരുവര്‍ക്കുമൊപ്പം സഹായിക്കാനെത്തിയ തരുവണ സ്വദേശി സലീം ഓടി രക്ഷപെട്ടു. ഇയാളെ പിടികുടാനുള്ള ശ്രമം തുടങ്ങി. 80 കിലോ മലമാന്‍ ഇറച്ചിയും തോക്കും മൃഗങ്ങളെ കൊല്ലുന്നതിനുള്ള മറ്റ് ആയുധങ്ങളും കണ്ടെടുത്തിട്ടുണ്ട്.

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വില്‍പനയ്ക്കായി വന്യമൃഗങ്ങളെ വേട്ടയാടിയെന്നാണ് വനപാലകര്‍ക്ക് ലഭിച്ച ആദ്യമൊഴി.പിന്നില്‍ നിരവധി പേരുണ്ടെന്ന സംശയം ഉദ്യോഗസ്ഥര്‍ക്കുണ്ട്.

Follow Us:
Download App:
  • android
  • ios