മുംബൈ: 28 കാരിയുടെ ദുരൂഹമരണത്തില്‍ രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ഫെബ്രുവരി നാലിനാണ് യുവതി ബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ടത്. വിനോദ് ഘാടി എന്ന യുവാവ് തന്റെ വീട്ടില്‍ ഒരു യുവതി മരിച്ച് കിടക്കുന്നതായി പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഇയാളെ കാണാതായി.  ഇതോടെയാണ് മുംബൈയിലെ മിലിന്ദ് നഗറില്‍ നടന്ന ക്രൂരമായ കുറ്റകൃത്യത്തിന്‍റെ ചുരുളഴിയുന്നത്. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ യുവതി ബലാത്സംഗത്തിന് ഇരയായതായി കണ്ടെത്തി. തുടർന്ന് നടന്ന അന്വേഷണത്തിൽ വിനോദ് ഘാടിയും സുനില്‍ കദമും പിടിയിലായി.

ദീര്‍ഘ നാളായി സുഹൃത്തുക്കളായിരുന്ന പ്രതികൾ. അയല്‍ക്കാരിയും സുഹൃത്തുമായിരുന്ന യുവതിയെ ഭക്ഷണത്തിനായി വിനോദിന്‍റെ വീട്ടിലേക്ക് ക്ഷണിച്ചു. ഇവിടെയെത്തിയ യുവതിയെ ഇരുവരും ചേര്‍ന്ന് ക്രൂരമായി ബലാത്സംഗം ചെയ്ത് കൊന്നു.  സംഭവം നടന്ന രാത്രിയില്‍ പ്രതികൾ അമിതമായി മദ്യപിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അടിവയറ്റിലേറ്റ ക്രൂരമായ മര്‍ദ്ദനമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.