രണ്ട് വാഹനങ്ങളിലായി എത്തിയ പ്രതികള്‍ മുന്നില്‍ നിന്നും പിന്നില്‍ നിന്നും നൗഷാദിനെ ഇടിക്കുകയായിരുന്നെന്ന് പൊലീസ്.
തൃശൂര്‍: മാളയില്‍ 50 വയസുകാരനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ സഹോദരങ്ങളായ പ്രതികള്‍ അറസ്റ്റില്‍. പള്ളിപ്പുറം സ്വദേശി ഷിനാസ് (26), സഹോദരന്‍ അനീസ് (22) എന്നിവരെയാണ് പിടികൂടിയത്. മാള താണിക്കാട് സ്വദേശി നൗഷാദിനെ കൊല്ലാന്‍ ശ്രമിച്ച കേസിലാണ് അറസ്റ്റ്. പ്രതികളുടെ പിതാവ് ബഷീറിന്റെ കടയില്‍ നിന്ന് നൗഷാദ് സാധനങ്ങള്‍ വാങ്ങിയിരുന്നു. സാധനങ്ങളെ ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കവുമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നടന്നുപോവുകയായിരുന്ന നൗഷാദിനെ കാറിടിച്ച് കൊല്ലാന്‍ ഷിനാസും അനീസും ശ്രമിച്ചത്. രണ്ട് വാഹനങ്ങളിലായി എത്തിയ പ്രതികള്‍ മുന്നില്‍ നിന്നും പിന്നില്‍ നിന്നും നൗഷാദിനെ ഇടിക്കുകയായിരുന്നു. സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.
കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട; യുവാവ് അറസ്റ്റില്‍
കൊച്ചി: കൊച്ചിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. എളമക്കര കറുകപ്പള്ളി ഭാഗത്ത് നിന്നും 69.12 ഗ്രാം എംഡിഎംഎയുമായി കാസര്‍ഗോഡ് സ്വദേശി പിടിയിലായി. ഉദുമ ബോറ ഫാത്തിമ മന്‍സിലില്‍ അബ്ദുല്‍ സലാം (27) ആണ് പിടിയിലായത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എ അക്ബറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. കൊച്ചി സിറ്റി യോദ്ധാവ് സ്‌ക്വാഡും എളമക്കര പൊലീസും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കാറില്‍ എളമക്കര കറുകപ്പള്ളി ഭാഗത്ത് മയക്കുമരുന്ന് വില്‍പ്പനയ്ക്കായി എത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്. ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിച്ച് ആവശ്യക്കാര്‍ക്ക് വില്‍പ്പന നടത്തി വരുന്നതായിരുന്നു പ്രതിയുടെ രീതിയെന്ന് പൊലീസ് പറഞ്ഞു. എളമക്കര സബ് ഇന്‍സ്പെക്ടര്‍ അയിന്‍ ബാബു, എഎസ്‌ഐ ലാലു ജോസഫ്, എസ്‌സിപിഒമാരായ സുധീഷ്, അനീഷ്, സിപിഒ ശ്രീജിത്ത് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
'ഇടുക്കിയിൽ താമസിക്കാൻ കഴിയില്ലെങ്കിൽ പുനരധിവസിപ്പിക്കാൻ ഉത്തരവിടണം'; ഹൈക്കോടതിക്കെതിരെ എം എം മണി

