വേലന്താവളത്ത് 188 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. കോഴിക്കോട് സ്വദേശികളായ നജീബ്, രാമദാസൻ എന്നിവരാണ് അറസ്റ്റിലായത്. 

പാലക്കാട്: വേലന്താവളത്ത് 188 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ. കോഴിക്കോട് സ്വദേശികളായ നജീബ്, രാമദാസൻ എന്നിവരാണ് അറസ്റ്റിലായത്. കാറിൽ കടത്തുകയായിരുന്ന കഞ്ചാവ് എക്സൈസ് സംഘമാണ് പിടികൂടിയത്. വിപണിയിൽ ഒരു കോടി രൂപയിലേറെ വില വരുമെന്ന് എക്സൈസ് വ്യക്തമാക്കി. ന്യൂ ഇയറിന് കോഴിക്കോട് കേന്ദ്രീകരിച്ച് വിൽപ്പന നടത്തുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.

ഹരിപ്പാട് ടിപ്പർ ലോറി വീട്ടിലേക്ക് ഇടിച്ചു കയറി

ഹരിപ്പാട്: വീയപുരം എടത്വാ റോഡിൽ മങ്കോട്ടച്ചിറയിലാണ് കഴിഞ്ഞദിവസം രാവിലെ പത്തരയോടെ ചരക്കുമായി എത്തിയ ടിപ്പർ ലോറിയുടെ ടയർ പൊട്ടി സമീപത്തെ വീട്ടിലേക്ക് ഇടിച്ചു കയറിയത്. മങ്കോട്ടച്ചിറ കടമ്പാട്ട് സദാനന്ദന്റെ വീട്ടിലേക്കാണ് ഇടിച്ചു കയറിയത്. നിയന്ത്രണം തെറ്റിയ ലോറി വീടിനു മുന്നിലെ നെറ്റ് വേലി ഇടിച്ചു തകർത്തു. 

സമീപത്തെ ചെമ്മണ്ണിൽ ടയർ താഴ്ന്നതിനാലാണ് ദുരന്തം ഒഴിവായത്. ടയർ താഴ്ന്നില്ലങ്കിൽ വീടിന്റെ മുൻവശത്തെ ഭിത്തി ഇടിച്ചു തകർക്കുകയും ആളപായം ഉണ്ടാവുകയും ചെയ്യുമായിരുന്നു. കഴിഞ്ഞ ദിവസം ഈ വീട്ടിൽ മരണാനന്തര സഞ്ചയന കർമ്മങ്ങളും നടന്നിരുന്നു.