കഞ്ചാവും മയക്കുഗുളികളുമായി രണ്ടു യുവാക്കളെ കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്‍റ് ആൻഡ് ആന്‍റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി.

കോഴിക്കോട്: കഞ്ചാവും മയക്കുഗുളികളുമായി രണ്ടു യുവാക്കളെ കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്‍റ് ആൻഡ് ആന്‍റി നാർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് പിടികൂടി. വാഴക്കാട് സ്വദേശി ആഷിക് അലി(24) , വെള്ളിപറമ്പ് സ്വദേശി മുഹമ്മദ് ജിംനാസ് (30) എന്നിവരാണ് കോഴിക്കോട് ബീച്ച് ഗവ. ജനറൽ ആശുപത്രി പരിസരത്ത് അറസ്റ്റിലായത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

125 ഗ്രാം കഞ്ചാവും 16 നൈട്രോസെപാം ഗുളികകളും, ഇവരിൽ നിന്ന് എക്സൈസ് ഇൻസ്പെക്റ്റർ ജിജോ ജെയിംസിന്‍റെ നേതൃത്വത്തിലുള്ള സംഘം കണ്ടെടുത്തു. ഇരുവരുടെയും ബൈക്കും എക്സൈസ് പിടിച്ചെടുത്തു. ബീച്ച് ആശുപത്രി കോമ്പൗണ്ടിലെ ഡീഅഡിക്ഷൻ കേന്ദ്രത്തിലെത്തുന്നവരെയും വിദ്യാർത്ഥികളെയും ലക്ഷ്യമിട്ട് മയക്കുഗുളികകളും കഞ്ചാവും വില്പന നടത്തുന്നവരാണ് ഇരുവരുമെന്ന് എക്സൈസ് പറയുന്നു. പ്രിവന്‍റീവ് ഓഫിസർ ടിപി ബിജു മോൻ, സിഇഒമാരായ സിഎസ് ദിലീപ് കുമാർ, പി അജിത്ത്, എഎം ബിനീഷ് കുമാർ, എ. അനുരാജ് എന്നിവരും ചേർന്നാണ് ഇവരെ പിടികൂടിയത്.