കോഴിക്കോട്: കൊടുവള്ളിയിൽ  കള്ളനോട്ടുമായി രണ്ടുപേർ പിടിയിൽ. തൃശൂര്‍ കൊടുങ്ങല്ലൂര്‍ അഞ്ചാംപരത്തി സ്വദേശി രാകേഷ്, മലപ്പുറം ഒതായി സ്വദേശി സുനീര്‍ അലി എന്നിവരെയാണ് കൊടുവള്ളി പോലിസ് പിടികൂടിയത്. 

ഇവരിൽ നിന്നും 1,40,000 രൂപയുടെ കള്ളനോട്ട് പിടികൂടി. ഓമശ്ശേരി ഭാഗത്ത് വിതരണം ചെയ്യാനായി സ്‌കൂട്ടറില്‍ കള്ളനോട്ടുമായി എത്തിയപ്പോഴാണ് ഇവര്‍ പോലീസിന്റെ പിടിയിലായത്.