വൈശാലി: പിതാവിന്‍റെ കൊലപാതകത്തിന് ദൃക്സാക്ഷികളായ മക്കള്‍ അജ്ഞാതരുടെ വെടിയേറ്റ് മരിച്ചു. ബിഹാറിലെ വൈശാലിയിലാണ് സംഭവം. ഹാജിപൂര്‍ സ്വദേശികളായ ചഞ്ചല്‍ സിംഗ്, രാജ് റോഷന്‍ സിംഗ് എന്നിവരാണ് കൊല്ലപ്പെട്ടത്. 

കഴിഞ്ഞ മേയിലാണ് ഇവരുടെ പിതാവ് ഭൂമിതര്‍ക്കത്തെത്തുടര്‍ന്ന് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഒരാള്‍ പിടിയിലായെന്നും പ്രധാന പ്രതി ഒളിവില്‍ പോയതായും പൊലീസ് വ്യക്തമാക്കി. 
പിതാവിന്‍റെ കൊലപാതകത്തിന് മക്കള്‍ ദൃക്സാക്ഷികളായിരുന്നു. അതാണ് മക്കളെയും കൊലപ്പെടുത്താന്‍ കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് വ്യത്തങ്ങള്‍ വ്യക്തമാക്കി.