പാട്ന: ഛത് പൂജ ദിവസത്തിൽ സംഭവിച്ച തിക്കിലും തിരക്കിലും പെട്ട് രണ്ട് കുട്ടികൾ മരിച്ചു. ബീഹാറിലെ ഔറം​ഗബാദിലുള്ള സൂര്യക്ഷേത്രത്തിലാണ് ശനിയാഴ്ച വൈകുന്നേരത്തോടെ സംഭവം നടന്നത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പൂജ കഴിഞ്ഞതിന് ശേഷം ഭക്തർ തിരിച്ചു പോകുമ്പോഴുണ്ടായ തിരക്കിലാണ് അപകടം നടന്നതെന്ന് പൊലീസ് വിശദീകരിക്കുന്നു. ഭോജ്പൂരിൽ നിന്നുള്ള ഒന്നര വയസ്സ് പ്രായമുള്ള പെൺകുഞ്ഞും ആറു വയസ്സുള്ള ആൺകുട്ടിയുമാണ് മരിച്ചത്. 

ജില്ലാ മജിസ്ട്രേറ്റ് രാഹുൽ മഹിവാൾ, മുതിർന്ന പൊലീസ് ഉദ്യോ​ഗസ്ഥനായല ദീപക് ബൻവാൾ എന്നിവർ മരിച്ച കുട്ടികളുടെ കുടുംബാം​ഗങ്ങളെ സന്ദർശിച്ചു. പൂജാ വേളയിൽ അപ്രതീക്ഷിതമായി വന്നു ചേർന്ന ആൾക്കൂട്ടമാണ് അപകടത്തിന് കാരണമെന്നാണ് ഇവരുടെ വിലയിരുത്തൽ. കുട്ടികളുടെ കുടുംബത്തിൽ സാമ്പത്തിക സഹായം വാ​ഗ്ദാനം ചെയ്താണ് ഇവർ മടങ്ങിപ്പോയത്.