Asianet News MalayalamAsianet News Malayalam

കൊച്ചിയിലെത്തിയ ഇൻഡി​ഗോ വിമാനത്തിലെ വാഷ്റൂമിൽ 3 പൊതികൾ, പരിശോധിച്ചപ്പോൾ ഞെട്ടി, കണ്ടെത്തിയത് 2 കോടിയുടെ സ്വർണം

3.285 കിലോ സ്വർണമാണ്  കണ്ടെടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി. 

two crore worth gold found in Indigo flight wash room prm
Author
First Published Nov 21, 2023, 12:21 AM IST

കൊച്ചി: നെടുമ്പാശ്ശേരിയിൽ  വിമാനത്തിലുപേക്ഷിച്ച നിലയിൽ രണ്ട് കോടി രൂപയുടെ സ്വർണം കണ്ടെടുത്തു. ബഹ്‌റൈനിൽ നിന്നും എത്തിയ ഇൻഡിഗോ വിമാനത്തിൽ നിന്നാണ് ഡി.ആർ.ഐ. സ്വർണം കണ്ടെടുത്തത്. സ്വർണമിശ്രിതം മൂന്ന് പൊതികളിലാക്കി വിമാനത്തിലെ ശൗചാലയത്തിൽ ഒളിപ്പിച്ചിരിക്കുകയായിരുന്നു. 3.285 കിലോ സ്വർണമാണ്  കണ്ടെടുത്തത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് അധികൃതർ വ്യക്തമാക്കി. 

കഴിഞ്ഞ ദിവസം കോഴിക്കോട് കരിപ്പൂർ വിമാനത്താവളത്തിൽ ഗുളിക രൂപത്തിൽ വിഴുങ്ങിയ സ്വർണവുമായി യുവാവ് പിടിയിലായി. എടക്കര സ്വദേശി പ്രജിൻ ആണ് കസ്റ്റംസിന്റെ പിടിയിലായത്. റിയാദിൽ നിന്ന് എയർ ഇന്ത്യ എക്സ്പ്രസിൽ എത്തിയ ഇയാളിൽ നിന്ന് നാല് ക്യാപ്സൂളുകളായി 1275 ഗ്രാം സ്വർണമാണ് പിടികൂടിയത്. 70 ലക്ഷത്തോളം മാർക്കറ്റ് വില വരുന്ന സ്വർണമാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. 

Follow Us:
Download App:
  • android
  • ios