തിരുവനന്തപുരം: ആറ്റിങ്ങലിൽ സൂപ്പർഫാസ്റ്റ് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു. തിങ്കളാഴ്ച്ച രാത്രി പത്ത് മണിയോടെ പൂവമ്പാറയ്ക്ക് സമീപം തിരുവനന്തപുരത്ത് നിന്ന് കൊല്ലം ഭാഗത്തേയ്ക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും എതിരെ വന്ന വാഗണർ കാറും കൂട്ടിയിടിക്കുകയായിരുന്നു. 

കാറിൽ ഉണ്ടായിരുന്ന രണ്ടു പേരാണ് മരിച്ചത്. ഇവർക്കൊപ്പം ഉണ്ടായിരുന്ന ഒരാൾക്ക് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തു.  കാറിൽ ഉണ്ടായിരുന്നവരെ ഏറെ പണിപ്പെട്ട് ഒരു മണിക്കൂർ കൊണ്ടാണ് ഫയർഫോഴ്സ് പുറത്തെടുത്തത്. സംഭവത്തെ തുടർന്ന് ദേശീയ പാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.