മുള്ളേരിയക്കടുത്ത് പള്ളഞ്ചിയിൽ വൃദ്ധ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി തൊടുപുഴ സ്വദേശികളായ വടക്കേടത്ത് ജോർജ് ഭാര്യ ഏലിക്കുട്ടി എന്നിവരാണ് മരിച്ചത്. വിഷം കലർത്തിയ മദ്യം കഴിച്ച് ആത്മഹത്യ ചെയ്തെന്നാണ് സംശയം. ഇന്ന് രാവിലെ ആഡൂർ പാണ്ടി - കുറ്റിക്കോൽ റോഡിൽ പള്ളഞ്ചിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
കാസർകോട്: മുള്ളേരിയക്കടുത്ത് പള്ളഞ്ചിയിൽ വൃദ്ധ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി തൊടുപുഴ സ്വദേശികളായ വടക്കേടത്ത് ജോർജ് ഭാര്യ ഏലിക്കുട്ടി എന്നിവരാണ് മരിച്ചത്. വിഷം കലർത്തിയ മദ്യം കഴിച്ച് ആത്മഹത്യ ചെയ്തെന്നാണ് സംശയം. ഇന്ന് രാവിലെ ആഡൂർ പാണ്ടി - കുറ്റിക്കോൽ റോഡിൽ പള്ളഞ്ചിയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
റോഡിലെ കലുങ്കിനടിയിലായിരുന്നു മൃതദേഹങ്ങൾ. സമീപത്ത് നിന്നും മദ്യകുപ്പിയും ഉപയോഗിച്ച വിഷക്കുപ്പിയും കണ്ടെത്തിയിട്ടുണ്ട്. വർഷങ്ങളായി കാസർകോട് മുള്ളേരിയ മേഖലയിൽ റബ്ബർ ടാപ്പിംഗ് തൊഴിലാളിയായി ജോലിനോക്കുകയാണ് ജോർജ്.
ആരോഗ്യ പ്രശ്നങ്ങൾ കാരണം കഴിഞ്ഞ ആറുമാസമായി ജോലിക്ക് പോകാൻ സാധിച്ചിരുന്നില്ല. നിലവിൽ മകളുടെ ഭർത്താവിനൊപ്പം വാടക വീട്ടിലാണ് താമസം. സാമ്പത്തിക പ്രയാസങ്ങളാണ് ആത്മഹത്യക്ക് കാരണമെന്നാണ് നിഗമനം. ആദൂർ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടം നടപടികൾക്കായി പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഇന്ന് രാവിലെ പടുപ്പ് സെമിത്തേരിയിൽ സംസ്കരിക്കും.
