Asianet News MalayalamAsianet News Malayalam

യൂട്യൂബ് നോക്കി കള്ളനോട്ടടി; രണ്ട് യുവാക്കള്‍ അറസ്റ്റില്‍

ഇവരുടെ കയ്യിൽ നിന്നു ഇരുപത്തിയൊന്നായിരം രൂപയുടെ വ്യാജനോട്ടുകള്‍ പിടികൂടി. 

Two held with fake currency notes
Author
Erode, First Published Oct 19, 2020, 11:33 AM IST

ഇറോഡ്: കള്ളനോട്ട് അടിച്ച കേസില്‍ രണ്ട് യുവാക്കളെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു.  തമിഴ്നാട്ടിലെ ഈറോഡിലാണ് സംഭവം. യുട്യൂബ് നോക്കിയാണ് ഇവര്‍ കളളനോട്ടടിച്ചത് എന്നാണ് പൊലീസ് പറയുന്നത്.  ഓട്ടോഡ്രൈവര്‍മാരായ ഇരുവരും കോവിഡിനെ തുടര്‍ന്ന് വരുമാനം നിലച്ചതോടെയാണ് സ്വന്തമായി നോട്ടുനിര്‍മാണം തുടങ്ങിയത്. 

ഇവരുടെ കയ്യിൽ നിന്നു ഇരുപത്തിയൊന്നായിരം രൂപയുടെ വ്യാജനോട്ടുകള്‍ പിടികൂടി. മണിക്കപാളയം സ്വദേശികളായ  എം. സതീഷും, സദ്‌വന്ദറും മദ്യപിക്കാനായി ഒരു കടയിലെത്തിയതോടെയാണ് ഇവർ പിടിയിലായത്. കടയിലെ ജീവനക്കാരനോട് 500 രൂപ നല്‍കിയശേഷം മദ്യം വാങ്ങിവരാന്‍ നിര്‍ദേശിച്ചു. 

നോട്ടുവാങ്ങിയ കടയിലെ ജീവനക്കാരനു സംശയം തോന്നി മണിക്കപാളയം പൊലീസില്‍ വിവരമറിയിച്ചു. തുടർന്ന് പൊലീസെത്തി ഇവരെ കസ്റ്റഡിയിൽ എടുത്തു. യൂട്യൂബില്‍ ലഭ്യമായ നോട്ട് നിര്‍മ്മിക്കുന്നതിനുള്ള  വിഡിയോകള്‍ കണ്ടായിരുന്നു നിര്‍മാണം.  യഥാര്‍ഥ നോട്ടുകള്‍  സ്കാന്‍ ചെയ്തെടുത്തു തിളക്കമുള്ള എ–ഫോര്‍ പേപ്പറുകളില്‍  കളര്‍ പ്രിന്റെടുക്കുന്നതായിരുന്നു സംഘത്തിന്റെ രീതി.

Follow Us:
Download App:
  • android
  • ios