കൊല്ലം: ഓച്ചിറയിൽ ഓണാഘോഷത്തിനിടെ ഉണ്ടായ വാക്കുതർക്കം പരിഹരിക്കാൻ എത്തിയ യുവാവ് കുത്തേറ്റ് മരിച്ച കേസില്‍ രണ്ടുപേർ അറസ്റ്റിൽ. കുലശേഖരപുരം സ്വദേശികളായ ഷഹിൻഷാ (23), അലി അഷ്കർ (21) എന്നിവരാണ് പിടിയിലായത്. ഉത്രാട രാത്രിയിലാണ് പടക്കം പെട്ടിച്ചതുമായി ബന്ധപ്പെട്ട തർക്കം പരിഹരിക്കാനെത്തിയ കുലശേഖരപുരം സ്വദേശി സുജിത്ത് കൊല്ലപ്പെട്ടത്. 

ഓച്ചിറ കഴുവേലി മൂക്കിന് സമീപത്തുവച്ച് ഒരുസംഘം രാത്രിയിൽ പടക്കം പൊട്ടിച്ചത് പ്രശ്നങ്ങള്‍ക്ക് വഴിവെക്കുകയായിരുന്നു. പടക്കംപൊട്ടിച്ചതുമായി ബന്ധപ്പെട്ട് നാട്ടുകാരും സംഘവും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതുപരിഹരിക്കാനായി സ്ഥലത്തെത്തിയതായിരുന്നു സുജിത്ത്. ഇതിനിടയിൽ ഒരാൾ സുജിത്തിന്‍റെ നെഞ്ചിൽ കത്തി കൊണ്ട് കുത്തുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും സുജിത്ത് മരിച്ചു.