പാലക്കാട്: ലോക്ക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് പാലക്കാട് നെല്ലായയിൽ കാളപൂട്ട് മത്സരം. അയൽ ജില്ലകളിൽ നിന്നുൾപ്പെടെ അൻപതിലധികം പേരാണ് മത്സരം കാണാനെത്തിയത്. മേലെ പൊട്ടച്ചിറയിലെ സ്വകാര്യ വ്യക്തിയുടെ കൃഷിസ്ഥലത്തായിരുന്നു മത്സരം. 

വിവരമറിഞ്ഞ് പൊലീസ് എത്തുമ്പോഴേക്കും  സംഘാടകർ കാളകളെ മാറ്റിയിരുന്നു. ലോക്ക്ഡൗണ്‍ ലംഘിച്ച് മത്സരം നടത്തിയതിന് രണ്ടുപേർക്കെതിരെ  ചെർപ്ലശ്ശേരി പൊലീസ് കേസ്സെടുത്തു.