തായ്ലന്‍ഡ് സ്വദേശിയായ സ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയില്‍ രണ്ട് മലപ്പുറം സ്വദേശികള്‍ അറസ്റ്റില്‍ 

കൊച്ചി: വിദേശ വനിതയെ പീഡിപ്പിച്ച കേസിൽ 2 പേർ കൊച്ചി സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. തായ്ലന്‍‍ഡ് സ്വദേശിനിയായ യുവതിയാണ് പീഡന പരാതിയുമായി കോടതിയെ സമീപിച്ചത്. സ്ത്രീയുടെ പരാതിയില്‍ മലപ്പുറം സ്വദേശികളായ മുഹമ്മദ് ഇന്‍സാഫ്, അന്‍സാരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.

 കഴിഞ്ഞ ദിവസം എറണാകുളം സെന്‍ട്രല്‍ പൊലീസില്‍ യുവതി നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. പരാതിക്കാരിയുടെ മകന്‍ മലപ്പുറത്തെ ഒരു വിദ്യാഭ്യാസസ്ഥാപനത്തില്‍ പഠിക്കുന്നുണ്ട്. മകനെ കാണാനായി ഇവര്‍ പലതവണ കേരളത്തില്‍ വന്നിരുന്നു. കേരളത്തിലേക്കുള്ള യാത്രകളില്‍ ഇവരുടെ സഹായിയായിരുന്ന മുഹമ്മദ് ഇന്‍സാഫാണ് ഇവരെ ആദ്യം പീഡിപ്പിച്ചത്. പിന്നീട് ഇയാള്‍ അന്‍സാരിയേയും ഒപ്പം കൂട്ടുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.