വാഹനത്തിന് സൈഡ് നൽകിയില്ലെന്നാരോപിച്ചാണ് മിനിലോറി തടഞ്ഞ് നിർത്തി ഡ്രൈവറെ കുത്തി പരിക്കേൽപ്പിച്ചത്. പ്രതികൾ ലഹരിക്കടിമകളാണെന്ന് പൊലീസ് പറഞ്ഞു.

തൃശ്ശൂര്‍: മുണ്ടൂരിൽ മിനിലോറി ഡ്രൈവറെ കുത്തി പരിക്കേൽപ്പിച്ച രണ്ട് പേർ അറസ്റ്റിൽ. വാടാനപ്പിള്ളി പത്താംകല്ല് ഉമ്മൽ ഖുറയിൽ അൽത്താഫ് (25), അത്താണി മനക്ക പറമ്പിൽ സായുജ് (23) എന്നിവരാണ് അറസ്റ്റിലായത്.

വാഹനത്തിന് സൈഡ് നൽകിയില്ലെന്നാരോപിച്ചാണ് മിനിലോറി തടഞ്ഞ് നിർത്തി ഡ്രൈവറെ കുത്തി പരിക്കേൽപ്പിച്ചത്. പ്രതികൾ ലഹരിക്കടിമകളാണെന്ന് പൊലീസ് പറഞ്ഞു. കൈത്തണ്ടയിലും വയറിലും കുത്തേറ്റ ഡ്രൈവർ പുലിക്കോട്ടിൽ വീട്ടിൽ സിജു സൈമൺ (24) സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികൾക്കെതിരെ കൊലപാതക ശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ ഇവരെ റിമാൻ്റ് ചെയ്തു.