കോഴിക്കോട്: മലഞ്ചരക്ക് കടകള്‍ കുത്തിതുറന്ന് കവർച്ച നടത്തുന്ന രണ്ടുപേരെ ബാലുശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം എടവണ്ണപ്പാറ മുണ്ടക്കല്‍ സ്വദേശി വിഷ്ണു(23), അരീക്കോട് ഉഗ്രപുരം സ്വദേശി ജിഹാസ്(20) എന്നിവരാണ് പിടിയിലായത്. ഉണ്ണികുളം എംഎം പറമ്പ് വാളന്നൂരിലെ ഗോഡൗണിന്റെ പൂട്ട് പൊളിച്ച് 50,000 രൂപ വില വരുന്ന 165 കിലോ അടയ്ക്ക മോഷ്ടിച്ച കേസിലാണ് അറസ്റ്റ്. 

താമരശ്ശേരി വെട്ടിഒഴിഞ്ഞ തോട്ടം ഭാഗത്തുനിന്നും ഇത്തരത്തില്‍ മോഷണം നടത്തിയതായി പ്രതികള്‍ പൊലീസിന് മൊഴി നല്‍കി. ബാലുശ്ശേരി ഇന്‍സ്പെക്ടര്‍ ജീവന്‍ ജോര്‍ജ്, പ്രിന്‍സിപ്പല്‍ എസ്.ഐ. കെ പ്രജീഷ്, എസ്.ഐമാരായ മധു, വിനോദ് കുമാര്‍, എ.എസ്.ഐ പൃഥ്വിരാജ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് ഇവരെ  പിടികൂടിയത്.