Asianet News MalayalamAsianet News Malayalam

അഞ്ചാം ക്ലാസുകാരി സ്കൂളിൽ കൂട്ടബലാത്സം​ഗത്തിനിരയായി, രണ്ട് അധ്യാപകർ കസ്റ്റഡിയിൽ

സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ജില്ലാ വെൽഫെയർ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണ റിപ്പോർട്ട് ലഭിച്ചതിന് ശേഷം പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും നബരംഗ്പൂർ കളക്ടർ കമൽ ലോചൻ മിശ്ര പറഞ്ഞു. 

Two teacher arrested for gang rape 11 year old child prm
Author
First Published Nov 10, 2023, 5:05 PM IST

കോരാപുട്ട് (ഒഡിഷ): ഒഡിഷയിലെ നബരംഗ്പൂർ ജില്ലയിൽ 11 വയസ്സുകാരിയെ അധ്യാപകർ ബലാത്സം​ഗം ചെയ്തതായി പരാതി. സർക്കാർ ഉടമസ്ഥതയിലുള്ള റസിഡൻഷ്യൽ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർഥിനിയായ 11 കാരിയെയാണ് സ്കൂളിലെ രണ്ട് അധ്യാപകർ ബലാത്സം​ഗം ചെയ്തതെന്ന് ആരോപണമുയർന്നത്. പരാതിയെ തുടർന്ന് അധ്യാപകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ചയാണ് സംഭവം നടന്നതെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ പിതാവ് വ്യാഴാഴ്ച പരാതി നൽകി. എസ്‌സി, എസ്ടി വിദ്യാർഥികൾക്കായി പ്രവർത്തിക്കുന്ന സ്‌കൂളിൽ  മകളെ ചൊവ്വാഴ്ച സ്‌കൂൾ സമയത്ത് ഇരുവരും ചേർന്ന് ബലാത്സംഗം ചെയ്‌തതായി പിതാവ് പരാതിയിൽ പറഞ്ഞു.

Read More.... കൈവിലങ്ങിട്ടിട്ടും പൊലീസിനെ ആക്രമിച്ചു, എസ്ഐയുടെ വിരലൊടിഞ്ഞു; ഓടിത്തോൽപ്പിച്ച് എംഡിഎംഎ പ്രതി

അധ്യാപകർ മകളെ സ്‌കൂളിലെ ടോയ്‌ലറ്റിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നും പരാതിയിൽ ആരോപിച്ചു. അധ്യാപകരുടെ ചോദ്യം ചെയ്യൽ പൂർത്തിയായാലുടൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ജില്ലാ വെൽഫെയർ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അന്വേഷണ റിപ്പോർട്ട് ലഭിച്ചതിന് ശേഷം പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും നബരംഗ്പൂർ കളക്ടർ കമൽ ലോചൻ മിശ്ര പറഞ്ഞു. 

Follow Us:
Download App:
  • android
  • ios