Asianet News MalayalamAsianet News Malayalam

ആഡംബര ജീവിതം, വിമാനത്തിലെത്തി എടിഎം മോഷണം, ഹൈടെക്ക് വിദ്യ; യുപി സ്വദേശികളെ കേരള പൊലീസ് പൊക്കി

ചെറിയ തുകകളാണ് സംഘം ആദ്യം മോഷ്ടിക്കുന്നത്. വലിയ തുകകള്‍ മെഷിനില്‍ നിന്നും നഷ്ടമാകാന്‍ തുടങ്ങിയതോടെയാണ് പൊലീസിന്‍റെ പ്രത്യേക സംഘം അന്വേഷണം തുടങ്ങിയത്.

two uttar pradesh natives arrested for atm robbery in kerala
Author
Kollam, First Published Apr 20, 2022, 12:10 AM IST

കൊല്ലം: സംസ്ഥാനത്തെ എടിഎമ്മുകളുടെ സുരക്ഷ വീഴ്ച മുതലെടുത്ത് പണം തട്ടുന്ന ഉത്തര്‍പ്രദേശ് സ്വദേശികള്‍ കൊല്ലത്ത് അറസ്റ്റിലായി. ആഡംബര ജീവിതം നയിക്കാനായി കേരളത്തിലേക്ക് വിമാനത്തിലെത്തിയാണ് രണ്ടംഗ സംഘം പണം തട്ടിയെടുക്കുന്നതെന്ന്  പൊലീസ് പറയുന്നു. എടിഎം മെഷിനുകളുടെ പ്രവര്‍ത്തനം പ്രത്യേക രീതിയില്‍ അല്പനേരത്തേക്ക് തകരാറിലാക്കിയാണ് പണം മോഷ്ടിക്കുന്നത്. 

എടിഎം മെഷീനുകളുടെ പ്രവര്‍ത്തനം താത്കാലികമായി കരാറിലാകുമ്പോള്‍ പണം പിന്‍വലിച്ചോ എന്ന് കൃത്യമായി രേഖപ്പെടുത്താന്‍ സെന്‍സര്‍ മെഷിനുകള്‍ക്ക് കഴിയാതെ വരും. ഇത്തരത്തില്‍ ചെറിയ തുകകളാണ് സംഘം ആദ്യം മോഷ്ടിക്കുന്നത്. വലിയ തുകകള്‍ മെഷിനില്‍ നിന്നും നഷ്ടമാകാന്‍ തുടങ്ങിയതോടെയാണ് പൊലീസിന്‍റെ പ്രത്യേക സംഘം അന്വേഷണം തുടങ്ങിയത്. കൊല്ലം,  തിരുവനന്തപുരം ജില്ലകളിലെ ഷാഡോ പൊലീസ് നടത്തിയ നീക്കത്തിന് ഒടുവിലാണ് യു പി സ്വദേശികളായ ദേവേന്ദ്ര സിങ്ങ്, വികാസ് സിങ്ങ് എന്നിവര്‍ പിടിയിലായത്. 

കൊല്ലം കടപ്പാക്കടയില്‍ നിന്നും തട്ടിയെടുത്ത് അറുപത്തിഒന്നായിരം രൂപ ഇവരില്‍ നിന്നും കണ്ടെടുത്തു. മോഷ്ടിച്ച തുക ഇവരുടെ അക്കൗണ്ടുകളിലും നിക്ഷേപിച്ചിടുണ്ട്. തിരുവനന്ത്പുരം ജില്ലയിലെ ചില എടിഎംകളിലും സമാനമായ മോഷണം നടത്തിയതായി പൊലീസ് കണ്ടെത്തിയിടുണ്ട്. തട്ടിപ്പ് നടത്തുന്ന വലിയ ഒരുസംഘത്തിന്‍റെ കണ്ണികളാണ് ഇരുവരും എന്ന് പൊലീസ് പറയുന്നു. രണ്ട് പേരെയും കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്യതു. പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പൊലീസ് സംഘത്തിന്‍റെ നീക്കം.

Follow Us:
Download App:
  • android
  • ios