ജൂണ്‍ 20നാണ് സംഭവം നടന്നത്. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പൊലീസ് അറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ നായ നാല് ദിവസത്തിന് ശേഷം ചത്തു. 

പട്യാല: നായയെ സ്‌കൂട്ടറിന് പിന്നില്‍ കെട്ടി വലിച്ച് ക്രൂരതകാട്ടിയ യുവതികള്‍ക്കെതിരെ കേസെടുത്ത് പൊലീസ്. യുവതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബ് പാട്യാലയിലാണ് സംഭവം. ചഞ്ചല്‍, സോണിയ എന്നീ യുവതികളെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ നായയെ സ്‌കൂട്ടറിന് പിന്നില്‍ കെട്ടി നഗരത്തിലൂടെ വാഹനമോടിക്കുകയായിരുന്നു. ജൂണ്‍ 20നാണ് സംഭവം നടന്നത്. സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് സംഭവം പൊലീസ് അറിഞ്ഞത്. ഗുരുതരമായി പരിക്കേറ്റ നായ നാല് ദിവസത്തിന് ശേഷം ചത്തു.

വളര്‍ത്തുനായയെ ചൂണ്ടയില്‍ കോര്‍ത്ത് വള്ളത്തില്‍ കെട്ടിയിട്ട് അടിച്ചുകൊന്നു; സംഭവം വിഴിഞ്ഞത്ത്, വീഡിയോ


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona