മലപ്പുറം: ഓട്ടോറിക്ഷകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു വയസുകാരി മരിച്ചു. മലപ്പുറം ആലത്തിയൂർ മുക്കിലപ്പീടികയിലാണ് സംഭവം നടന്നത്. തിരുനാവായ എടക്കുളം സ്വദേശി മുഹമ്മദ് ഷെഫീഖ്- ഉമ്മുസൽമ ദമ്പതിമാരുടെ മകൾ അഫ്സ തെൻസ ആണ് മരിച്ചത്.