കോട്ടയം: വൈക്കത്ത് മുറിഞ്ഞപുഴ പാലത്തിൽ നിന്നും രണ്ടു യുവതികൾ ആറ്റിൽ ചാടി. ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. രാത്രി വൈകിയും തിരിച്ചിൽ നടത്തിയിട്ടും യുവതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. കൊല്ലം ചടയമംഗലത്ത് നിന്ന്  കാണാതായ പെൺകുട്ടികളാണോ ആറ്റിൽ ചാടിയതെന്ന് സംശയിക്കുന്നു. ഇന്ന് രാവിലെ  തിരച്ചിൽ പുനരാരംഭിച്ചു.