ചേർത്തല റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നുമാണ്  എക്സൈസ് ഇന്റലിജിൻസ് ബ്യൂറോ നൽകിയ രഹസ്യ വിവരത്തെ തുടർന്ന് പ്രതികളെ പൊക്കിയത്.

ചേർത്തല : ആലപ്പുഴയില്‍ അഞ്ച് ലക്ഷം രൂപ വിലമതിയ്ക്കുന്ന 40 ഗ്രാം എംഡി എം എ യുമായി രണ്ട് യുവാക്കളെ എക്സൈസ് പിടികൂടി. ചന്തിരൂർ പാറ്റുവീട്ടിൽ ഫെലിക്സ് ജോസ് (27), അരൂക്കുറ്റി വില്ലേജിൽ കൊഴപ്പള്ളിതറയിൽ വീട്ടിൽ കെ . ബി ബെസ്റ്റിൻ (25) എന്നിവരെയാണ് എംഡിഎംഎയുമായി എക്സൈസ് പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ചേർത്തല റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നുമാണ് എക്സൈസ് ഇന്റലിജിൻസ് ബ്യൂറോ നൽകിയ രഹസ്യ വിവരത്തെ തുടർന്ന് പ്രതികളെ പൊക്കിയത്. പരിശോധനയിൽ സിന്തറ്റിക് ഇനത്തിൽപ്പെട്ട മയക്കുമരുന്നായ 40 ഗ്രാം എംഡിഎംഎ ഇവരിൽ നിന്നും കണ്ടെത്തി. സിവിൽ എക്സൈസ് ഓഫീസർമാരായ ടി അനിൽകുമാർ, ബിഎം ബിയാസ് , പ്രെവെൻറ്റീവ് ഓഫീസർ(ഗ്രേഡ് ) ഷിബു പി ബെഞ്ചമിൻ, എക്സൈസ് ഇന്റലിജൻസ് ബ്യൂറോ പ്രീവെന്റിവ്‌ ഓഫീസർ റോയ് ജേക്കബ് എന്നിവർ അന്വഷണ സംഘത്തിൽ ഉണ്ടായിരുന്നു.