രഹസ്യ വിവരം കിട്ടിയതനുസരിച്ച് പൊലീസ് സംഘം നടത്തിയ തെരച്ചിലിലാണ് പഴുവിലുള്ള കോളേജിന് മുന്നിലെ റോഡിൽ നിന്ന് പ്രതികളെ പിടികൂടിയത്. വിദ്യാർത്ഥികൾക്ക് ലഹരി മരുന്ന് കൈമാറാനായി എത്തിയതായിരുന്നു ഇവർ.
തൃശൂർ: വിദ്യാർത്ഥികളെയും യുവാക്കളെയും ലക്ഷ്യമിട്ട് വിൽപ്പനക്കെത്തിച്ച എംഡിഎംഎയുമായി രണ്ട് യുവാക്കളെ തൃശൂർ അന്തിക്കാട് പൊലീസ് പിടികൂടി. 8.63 ഗ്രാം എംഡിഎംഎ ഇവരിൽ നിന്ന് കണ്ടെടുത്തു. തൃശ്ശൂർ ആമ്പല്ലൂർ സ്വദേശികളായ ശ്രീകാന്തിനെയും അനുലാലിനെയുമാണ് അന്തിക്കാട് പൊലീസ് പിടികൂടിയത്. 25 വയസാണ് ഇരുവർക്കും.
രണ്ട് പേർ ലഹരി മരുന്നുമായി എത്തിയതായി ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോംഗ്റയ്ക്ക് രഹസ്യ വിവരം കിട്ടുകയായിരുന്നു. ഇതനുസരിച്ച് പൊലീസ് സംഘം നടത്തിയ തെരച്ചിലിലാണ് പഴുവിലുള്ള കോളേജിന് മുന്നിലെ റോഡിൽ നിന്ന് എംഡിഎഎയുമായി ഇവരെ പിടികൂടുന്നത്. വിദ്യാർത്ഥികൾക്ക് ലഹരി മരുന്ന് കൈമാറാനായി എത്തിയതായിരുന്നു ഇവർ. ഇവർക്ക് എവിടെ നിന്ന് മയക്കുമരുന്ന് കിട്ടി എന്നതും ആർക്കൊക്കെയാണ് കൈമാറിയിരുന്നതെന്നുമുള്ള സൂചന അന്തിക്കാട് പൊലീസിന് കിട്ടിയിട്ടുണ്ട്. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ടി.കെ. ഷൈജു, അന്തിക്കാട് ഇൻസ്‌പെക്ടർ പി.കെ. ദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പുനരന്വേഷണം.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയം യൂട്യൂബിൽ കാണാം - LIVE

