പാലക്കാട്: പാലക്കാട് പുതുശേരിയിൽ കൂട്ടുപാത മേൽപ്പാലത്തിന് സമീപം രണ്ട് യുവാക്കൾക്ക് വെട്ടേറ്റു. കല്ലേപ്പുള്ളി, ആലമ്പള്ളം സ്വദേശികളായ വിഷ്ണു, റാഫിക്ക് എന്നിവർക്കാണ് വെട്ടേറ്റത്.

സംഭവത്തിന് പിന്നിൽ രാഷ്ട്രീയമില്ലെന്നും വാഹനം ഇടിച്ചതുമായി ബഡപ്പെട്ട വാക്ക് തർക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നുമാണ് സൂചന. പരിക്കേറ്റ രണ്ട് പേരും തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് പ്രതികൾക്കായി തിരച്ചിൽ ആരംഭിച്ചു. മുൻവൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു.