Asianet News MalayalamAsianet News Malayalam

ഇൻസ്റ്റഗ്രാമിൽ കെണിയൊരുക്കി, അടുപ്പം നടിച്ച് ഓട്ടോയിൽ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് പീഡനം; യുവാക്കൾ പിടിയിൽ

ഇന്‍സ്റ്റഗ്രാം വഴിയാണ് ഇയാള്‍ പെണ്‍കുട്ടിയുമായി പരിചയത്തിലാകുന്നത്. തുടർന്ന് പെണ്‍കുട്ടിയെ സൗഹൃദത്തില്‍ ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയി രാത്രി ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ വച്ചാണ് പീഡനത്തിന് ഇരയാക്കുകയായിരുന്നു.

two youths arrested under pocso act for sexual assault against minor girl in thrissur vkv
Author
First Published Nov 5, 2023, 8:59 PM IST

തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സൗഹൃദം നടിച്ച് വശത്താക്കി പീഡിപ്പിച്ച കേസില്‍ രണ്ടു യുവാക്കള്‍ അറസ്റ്റില്‍. ചാലക്കുടി ചട്ടിക്കുളം സ്വദേശി കുന്നത്തുപറമ്പില്‍ സ്റ്റെഫിന്‍ (25), പുതുക്കാട് സ്വദേശി കൊളങ്ങാടന്‍ സില്‍ജോ (33) എന്നിവരാണ് പിടിയിലായത്. തൃശൂര്‍ റൂറല്‍ എസ്.പി. ഐശ്വര്യ ഡോങ്ങ്‌ഗ്രേയുടെ നിര്‍ദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ടി.കെ. ഷൈജുവും സംഗവുമാണ് പ്രതികളെ അറസ്റ്റു ചെയ്തത്.

കേസില്‍ ഒന്നാം പ്രതിയായ സ്റ്റെഫിനെതിരേ പട്ടികജാതി പീഡന നിരോധന നിയമപ്രകാരവുമാണ് അറസ്റ്റ് ചെയ്തത്. ഇന്‍സ്റ്റഗ്രാം വഴിയാണ് ഇയാള്‍ പെണ്‍കുട്ടിയുമായി പരിചയത്തിലാകുന്നത്. തുടർന്ന് ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ പെണ്‍കുട്ടിയെ സൗഹൃദത്തില്‍ ഓട്ടോയില്‍ കയറ്റിക്കൊണ്ടുപോയി രാത്രി ആളൊഴിഞ്ഞ സ്ഥലങ്ങളില്‍ വച്ചാണ് പീഡനത്തിനിരയാക്കുകയായിരുന്നു.  പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് ചേര്‍പ്പ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ വിശദമായ അന്വേഷണം നടത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്.  

സ്റ്റെഫിനെ തിങ്കളാഴ്ച രാത്രിയും, സില്‍ജോയെ ചൊവ്വാഴ്ചയുമാണ് കസ്റ്റഡിയില്‍ എടുത്തത്. ചേര്‍പ്പ് എസ്.ഐ. എസ്. ശ്രീലാല്‍, തോമസ്, എ.എസ്.ഐ. എം. സുമല്‍, സീനിയര്‍ സി.പി.ഒമാരായ ഇ.എസ്. ജീവന്‍, ജിബിന്‍ ജോസഫ്, കെ.എസ്. ഉമേഷ്, കെ.ബി. ഷറഫുദ്ദീന്‍, കെ.എസ്. സുനില്‍കുമാര്‍ എന്നിവരാണ് പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Read More : 

Follow Us:
Download App:
  • android
  • ios