മൂന്നാര്‍: ഇടുക്കി മറയൂരിൽ ലഹരിമരുന്നുമായി രണ്ട് പേരെ എക്സൈസ് സംഘം പിടികൂടി. കൊട്ടാരക്കര സ്വദേശി ഷാജു, ചാവക്കാട് സ്വദേശി ജിനു എന്നിവരാണ് പിടിയിലായത്. എല്‍എസ്ഡി സ്റ്റാമ്പ്, എംഡിഎംഎ, കഞ്ചാവ് എന്നിവ പ്രതികളിൽ കണ്ടെടുത്തു.

വിനോദ സഞ്ചാരികൾക്ക് വിൽക്കാൻ ലക്ഷ്യമിട്ടാണ്  പ്രതികള്‍ ലഹരിമരുന്ന് കൊണ്ടുവന്നതെന്ന് എക്സൈസ് വ്യക്തമാക്കി. ബെംഗളൂരുവിൽ നിന്ന് കൊണ്ടുവന്ന ലഹരിമരുന്നിന് 2.5 ലക്ഷത്തോളം രൂപയുടെ വിപണിമൂല്യമുണ്ടെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.