കുഴല്‍മന്ദത്ത് രണ്ട് യുവാക്കള്‍ കെഎസ്ആര്‍ർടി ബസ്സിടിച്ച് മരിച്ച സംഭവത്തില് അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി

പാലക്കാട്: കുഴല്‍മന്ദത്ത് രണ്ട് യുവാക്കള്‍ കെഎസ്ആര്‍ർടി ബസ്സിടിച്ച് മരിച്ച സംഭവത്തില് അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. സാക്ഷിമൊഴികളും വീഡിയോ ദൃശ്യങ്ങളും പരിശോധിച്ചാണ് നടപടി. തുടരന്വേഷണത്തില്‍ തൃപ്തിയുണ്ടെന്ന് മരിച്ച ആദര്‍ശ് മോഹന്‍റെ അച്ഛന്‍ പ്രതികരിച്ചു.

സാധാരണ അപകടമായി അവസാനിച്ചേക്കുമായിരുന്നു രണ്ട് യുവാക്കളുടെ മരണത്തില്ർ നിര്‍ണായകമായത് വീഡിയോ ദൃശ്യങ്ങളാണ്. കുഴല്‍ മന്ദത്ത് ദേശീയ പാതയില്‍ ഫെബ്രുവരി ഏഴിനാണ് രണ്ടു യുവാക്കളുടെ ജീവനെടുത്ത അപകടമുണ്ടായത്. 304 എ ചുമത്തി കേസെടുത്ത് ബസ് ഡ്രൈവര്‍ ഔസേപ്പിനെ സ്റ്റേഷൻ ജാമ്യത്തില്‍ വിട്ടതിന് പിന്നാലെ തുടരന്വേഷണം ആവശ്യപ്പെട്ട് മരിച്ച യുവാക്കളുടെ മാതാപിതാക്കള്‍ രംഗത്തെത്തി. 

മൂന്നു ദൃക്സാക്ഷികൾ നല്‍കിയ മൊഴിയുടെയും സംഭവ സ്ഥലത്തുനിന്നും ലഭിച്ച വീഡിയോ ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് ഐപിസി 304 വകുപ്പ് കൂട്ടിച്ചേര്‍ത്തത്. പത്തുവര്‍ഷം വരെ തടവു ലഭിക്കാവുന്ന കുറ്റമാണ്. രണ്ടാഴ്ചയ്ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് പാലക്കാട് ജില്ലാ ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോ ഡിവൈഎസ്പി എം. സുകുമാരന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ലക്ഷ്യമിടുന്നത്. പുതിയ അന്വേഷണ സംഘത്തില്‍ വിശ്വാസമുണ്ടെന്ന് ആദര്‍ശ് മോഹന്‍റെ പിതാവ് മോഹന്‍കുമാര്‍ പ്രതികരിച്ചു. ബസ് ഡ്രൈവര്‍ പീച്ചി സ്വദേശി ഔസേപ്പ് ഇപ്പോള്‍ സസ്പന്‍ഷനിലാണ്. ഇയാളുടെ ഡ്രൈവിങ് ലൈസന്‍സ് മോട്ടോര്‍വാഹന വകുപ്പ് റദ്ദാക്കിയിട്ടുമുണ്ട്.

ഇതര സംസ്ഥാന വീട്ടമ്മയുടെ കൊല: ഭർത്താവ് ഒളിവിൽ, ഇടപ്പള്ളയിൽ ഭാര്യയെ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു

എറണാകുളം: പെരുമ്പാവൂരിൽ ഇതരസംസ്ഥാന വീട്ടമ്മ വെട്ടേറ്റ് മരിച്ച സംഭവത്തിൽ ഭർത്താവ് ഒളിവിൽ. ഇടപ്പള്ളിയിലും കുടുംബവഴക്കിനെ തുടർന്ന് ജോലിസ്ഥലത്ത് നിന്ന് ഭാര്യയെ വിളിച്ചിറക്കി ഭർത്താവ് കുത്തിപരിക്കേൽപ്പിച്ചു. കേസിൽ ഭർത്താവ് ഷിബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പെരുമ്പാവൂര്‍ കണ്ടന്തറയിലാണ് അസം സ്വദേശിനിയായ വീട്ടമ്മയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പെരുമ്പാവൂരിലെ ഫ്ലൈവുഡ് കമ്പനി തോഴിലാളിയായ ആസം സ്വദേശി ഫക്രൂദീന്‍റെ ഭാര്യ ഖാലിദാ ഖാത്തൂനാണ് മരിച്ചത്. ഖാലിദ വെട്ടേറ്റ് കിടക്കുന്നത് കണ്ട മകന്‍ നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. പെരുമ്പാവൂര്‍ പൊലീസ് അന്വേഷണം തുടങ്ങി. ഖാലിദയുടെ ഭര്‍ത്താവ് ഫക്രൂദീന്‍ ഒളിവിലാണ്. കൊല നടത്തിയത് ഇയാളാണോ എന്ന സംശയത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്. 

കൊച്ചി ഇടപ്പള്ളിയിലാണ് മറ്റൊരു സംഭവമുണ്ടായത്. ഇടപ്പള്ളി ടോളിന് സമീപത്തെ തുണിക്കടയിലെ ജീവനക്കാരിയാണ് കോട്ടയം സ്വദേശി സജ്ന. ആദ്യഭർത്താവ് മരിച്ചതിനെ തുടർന്ന് എറണാകുളം സ്വദേശി ഷിബുവിനെ വിവാഹം കഴിച്ചു. പലവിധകാരണങ്ങളാൽ യോജിക്കാൻ കഴിയാത്തതിനാൽ സജ്ന ഷിബുവിന്‍റെ വീട്ടിൽ നിന്ന് ഇറങ്ങി വന്നു. എന്നാൽ വീട്ടിലേക്ക് തിരിച്ച് വരണം എന്നാവശ്യപ്പെട്ട് ഷിബു ജോലി ചെയ്യുന്ന കടയിലെത്തി. 

സംസാരിക്കാനായി പുറത്ത് വന്നപ്പോഴാണ് കൈയ്യിലെ കത്തിയെടുത്ത് കുത്തിയത്. നാല് ഇടങ്ങളിലായാണ് സജ്നക്ക് കുത്തേറ്റത്.നെഞ്ചിന് കുത്തേറ്റെങ്കിലും സജ്ന അപകടനിലതരണം ചെയ്തതായി ഡോക്ടർമാർ അറിയിച്ചു.കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ് സജ്ന.സംഭവത്തിൽ കേസെടുത്ത പൊലീസ് ഷിബുവിനെ അറസ്റ്റ് ചെയ്തു.രണ്ടാം ഭാര്യയെ കുത്തിപരിക്കേൽപിച്ച കേസിലും ഇയാൾ പ്രതിയാണ്.