മെക്സിക്കോ സിറ്റി: മെക്സിക്കോയില്‍ ആഘോഷ പാര്‍ട്ടിക്കിടെയുണ്ടായ വെടിവെപ്പില്‍ പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ 13 പേര്‍ മരിച്ചു. വെള്ളിയാഴ്ചയാണ് കിഴക്കന്‍ മെക്സിക്കോയിലെ വെരക്രൂസില്‍ അജ്ഞാത സംഘം വെടിവെപ്പ് നടത്തിയത്. 

വെരക്രൂസ് ബാറിലെ സ്വകാര്യ പരിപാടിക്കിടെയായിരുന്നു സംഭവം. ബാറിലേക്ക് എത്തിയ മുഖംമൂടി ധരിച്ച അജ്ഞാത സംഘം ആള്‍ക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വെടിവെപ്പില്‍ ഏഴ് പുരുഷന്‍മാരും നാല് സ്ത്രീകളും കൊല്ലപ്പെട്ടു. പിഞ്ചുകുഞ്ഞും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു. 

കഴിഞ്ഞ കുറച്ചുനാളുകളായി പ്രദേശത്ത് മയക്കുമരുന്ന് സംഘങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാകുന്നത് പതിവായിരുന്നു. എന്നാല്‍  വെടിവെപ്പിന് പിന്നിലെ ഉദ്ദേശ്യം വ്യക്തമല്ല.