Asianet News MalayalamAsianet News Malayalam

യൂണിവേഴ്‍സിറ്റി കോളേജ് കത്തിക്കുത്ത് കേസ് പ്രതി നസീമിനെതിരെ ഫേസ്ബുക്ക് കമന്‍റ് ; യുവാക്കള്‍ക്ക് മര്‍ദ്ദനം

യൂണിവേഴ്‍സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതിയും മുൻ എസ്എഫ്ഐ നേതാവുമായ നസീമിനെ ഫേസ്ബുക്കിലൂടെ വിമര്‍ശിച്ച രണ്ട് യുവാക്കള്‍ക്ക് മര്‍ദ്ദനം. 

university college stab case accuse naseem attack two youths for facebook comment
Author
Thiruvananthapuram, First Published Nov 7, 2019, 12:41 PM IST

തിരുവനന്തപുരം:യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പ്രതി നസീമിനെ ഫേസ്ബുക്കിൽ വിമര്‍ശിച്ചതിന് യുവാക്കൾക്ക് മര്‍ദ്ദനം. സംസ്കൃത കോളേജിലെ മുൻ വിദ്യാര്‍ത്ഥികളായ ശ്യാമിനിം അനൂപിനും ആണ് മര്‍ദ്ദനം ഏറ്റത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിലെ പതിനെട്ടാം പ്രതി നസീമിന്‍റെ നേതൃത്വത്തിലായിരുന്നു മര്‍ദ്ദനം. അടി കിട്ടി അവശനായ അനൂപ് ചികിത്സ തേടിയിരുന്നു. എന്നാൽ സംഭവത്തിൽ പരാതിയില്ലെന്നാണ് ഇരുവരും പൊലീസിനോട് പറഞ്ഞത്. പരാതിയില്ലെന്ന് കണ്ടോൺമെന്‍റ് സ്റ്റേഷനിലെത്തി യുവാക്കൾ പൊലീസിനെ അറിയിക്കുകയായിരുന്നു.

പിഎസ്‍സി പരീക്ഷാ തട്ടിപ്പ് കേസിൽ ജാമ്യം കിട്ടിയതിന് പിന്നാലെ ഫേസ്ബുക്കിൽ വീരവാദം മുഴക്കിയ നസീമിന്‍റെ നടപടി വിവാദമായിരുന്നു. ഞാന്‍ ആദ്യമായി വിജയിച്ചത്'' എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത ഫോട്ടോക്ക് താഴെ നസീമിനെ വിമര്‍ശിച്ച് കമന്‍റിട്ടതിനാണ് യുവാക്കളെ മര്‍ദ്ദിച്ചത് എന്നാണ് വിവരം. യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്ത് കേസിൽ പതിനെട്ടാം പ്രതിയായ നസീമിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് മര്‍ദ്ദിച്ചത്. 

യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥി അഖിലിനെ കുത്തിയ കേസിലും പിന്നാലെ പുറത്ത് വന്ന പിഎസ്‍സി പരീക്ഷാ തട്ടിപ്പ് കേസിലും ജലിയിലായിരുന്ന നസീമും ശിവരഞ്ജിത്തും ഏതാനും ദിവസങ്ങൾ മുന്പാണ് ജാമ്യത്തിലിറങ്ങിയത്. അതിന് തൊട്ട് പുറകെയാണ് തോൽക്കാൻ മനസില്ലെന്ന് ഞാൻ തീരുമാനിച്ച നിമിഷമായിരുന്നു ഞാൻ ആദ്യമായി വിജയിച്ചത് എന്ന് അടിക്കുറിപ്പെഴുതി നസീം ഫേസ് ബുക്കിൽ സജീവമായതും. രൂക്ഷ വിമര്‍ശനങ്ങളും അതിന് നസീമിന്‍റെ മറുപടികളും വിവാദമായതോടെ അക്കൗണ്ട് തന്നെ അപ്രത്യക്ഷമാകുകയും ചെയ്തിരുന്നു. 

 

Follow Us:
Download App:
  • android
  • ios