Asianet News MalayalamAsianet News Malayalam

'പൊട്ടിത്തെറി ശബ്ദം, ഞെട്ടിയുണർന്നപ്പോള്‍ മുറ്റത്ത് തീഗോളമായി കാർ, അയൽവാസിയുടെ ബൈക്കും നിന്ന് കത്തുന്നു'

വിവരമറിഞ്ഞ് അമ്പലവയൽ പൊലീസും സ്ഥലത്തെത്തി. സമീപത്തെ ഒരു കടയ്ക്കും തീ വെച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

Unknown persons set fire to three vehicles parked in Wayanad Police start an investigation vkv
Author
First Published Oct 31, 2023, 7:02 AM IST

കൽപ്പറ്റ: വയനാട് ചുള്ളിയോട് പൊന്നംകൊല്ലിയിൽ രണ്ടിടത്ത് വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ അജ്ഞാതർ കത്തിച്ചു.പൊന്നംകൊല്ലി സ്വദേശി അഖിലിൻ്റെ ബൈക്കും കാറും,അയൽവാസിയുടെ സ്കൂട്ടറുമാണ് അഗ്നിക്ക് ഇരയാക്കിയത്. കഴിഞ്ഞ ദിവസം പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. 

വീട്ടുമുറ്റത്ത് പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് അഖിൽ എഴുന്നേറ്റു നോക്കിയപ്പോഴാണ് വാഹനങ്ങള്‍ കത്തുന്നത് കണ്ടത്. വീട്ടുമുറ്റത്ത് തീഗോളം പോലെ നിന്നു കത്തുന്ന ബൈക്കും കാറുമാണ് അഖിൽ കാണുന്നത്. ഉടനെ തന്നെ വിവരം ഫയർഫോഴ്സിനെ അറിയിച്ചു. ഫയർഫോഴ്സെത്തി തീ അണക്കവേയാണ് അയൽവാസി ബെന്നിയുടെ വീട്ടിലെ സ്കൂട്ടറും കത്തുന്നത് കണ്ടത്. ഫയർഫോഴ്സെത്തി സ്കൂട്ടറിലെ തീയുമണച്ചു.

വിവരമറിഞ്ഞ് അമ്പലവയൽ പൊലീസും സ്ഥലത്തെത്തി. സമീപത്തെ ഒരു കടയ്ക്കും തീ വെച്ചതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.  എന്താണ് സംഭവിച്ചതെന്നോ, ആരാണ് ചെയ്തതെന്നോ ഇതുവരെ വ്യക്തമല്ല. അമ്പലവയൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തിൽ അഖിലിന്‍റെയും ബെന്നിയുടേയും പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

വയനാട് വാഹനങ്ങൾ കത്തിച്ച് അജ്ഞാതർ- വീഡിയോ സ്റ്റോറി കാണാം

Read More : ഇടനിലക്കാരിയുടെ മൊഴി, കൊല്ലം പൊലീസ് ബെംഗളൂരുവിലേക്ക്; മയക്കുമരുന്ന് സംഘത്തില പ്രധാനി, സുഡാൻ പൗരൻ പിടിയിൽ
 

Follow Us:
Download App:
  • android
  • ios