പ്രണയം സാഫല്യത്തില്‍ എത്താത്തതിലുള്ള നൈരാശ്യം മൂലം ഇവര്‍ സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പൊലീസിന്‍റെ നിഗമനം.
പട്ന: സര്‍ക്കാര്‍ ഓഫീസ് പരിസരത്ത് അന്യമതത്തില്‍പ്പെട്ട കമിതാക്കളെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ബിഹാറിലെ പട്നയില്‍ ശനിയാഴ്ചയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
മുഹമ്മദ് ആസിഫ്, ട്വിങ്കിള്‍ യാദവ് എന്നിവരാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലത്തിനായി ദില്ലിയില്‍ താമസിക്കുകയായിരുന്നു ട്വിങ്കിള്‍ യാദവ്. 25- കാരനായ ആസിഫും ട്വിങ്കിളും തമ്മിലുള്ള പ്രണയം സാഫല്യത്തില്‍ എത്താത്തതിലുള്ള നൈരാശ്യം മൂലം ഇവര്‍ സ്വയം വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് പൊലീസിന്‍റെ നിഗമനം.
