ആഗ്ര: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഫിറോസബാദിൽ ബി​ജെ​പി നേ​താ​വി​നെ ബൈക്കിലെത്തിയ അ​ജ്ഞാ​ത​സം​ഘം വ​ധി​ച്ചു. ഡി.​കെ. ഗു​പ്ത​യാ​ണ് കൊ​ല്ല​പെ​ട്ട​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി ബൈ​ക്കി​ലെ​ത്തി​യ സം​ഘം ദു​പ്ത​യ്ക്കു നേ​രെ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. 

ഗു​പ്ത ത​ന്‍റെ ക​ട പൂ​ട്ടി വീ​ട്ടി​ലേ​ക്ക് മടങ്ങുമ്പോഴായിരുന്നു മൂ​ന്ന് ബൈ​ക്കു​ക​ളി​ലാ​യി എ​ത്തി​യ സം​ഘം വെടിയുതിര്‍ത്തത്. വെടിയേറ്റ ഗു​പ്ത​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ന്ന് ബ​ന്ധു​ക​ൾ പ​റ​ഞ്ഞു.

സംഭവത്തില്‍ പ്രധാന പ്രതിയെന്ന് സംശയിക്കുന്നയാള്‍ അടക്കം മൂന്നുപേര്‍ കസ്റ്റഡിയിലുണ്ടെന്നും ചോദ്യം ചെയ്യല്‍ പുരോഗമിക്കുന്നുവെന്നുമാണ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് ആഗ്രയെ ഉദ്ധരിച്ച് വാര്‍ത്ത് ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

സംശയിക്കുന്നവരുടെ പേരുകള്‍ കുടുംബം കൈമാറിയതിനെ തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയില്‍ എടുത്തത് എന്നാണ് പൊലീസ് പറയുന്നത്.കൊല്ലപ്പെട്ട ഗുപ്തയുമായി കുറച്ചുനാളായി പ്രശ്നമുള്ളവരുടെ പേരുകളാണ് പൊലീസിന് ഗുപ്തയുടെ കുടുംബം കൈമാറിയത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്നാണ് ഉത്തര്‍ പ്രദേശ് പൊലീസ് അറിയിക്കുന്നത്.