താന്‍ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും അത്തരക്കാര്‍ ഇതുപോലെയൊക്കെ ചെയ്യുമെന്നുമായിരുന്നു പ്രതി സച്ചിന്‍ ദയാലിന്‍റെ പ്രതികരണം...

ലക്നൗ: കോണ്‍സ്റ്റബിളിന്‍റെ കാര്‍ മോഷ്ടിച്ച എസ്ഐയെ മൊറാദാബാദില്‍ പൊലീസ് അറസ്റ്റ് ചെയ്തു. സച്ചിന്‍ ദയാല്‍ എന്ന പൊലീസ് ഓഫീസറെയാണ് യുപി പൊലീസ് അറസ്റ്റ് ചെയ്തത്. ഉന്നത ഉദ്യോഗസ്ഥനുമായി വാക്കുതര്‍ക്കം ഉണ്ടായതിനെ ചൊല്ലി സസ്പെന്‍ഷനിലിരിക്കെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 

Add Asianetnews as a Preferred SourcegooglePreferred

''ആയാള്‍ നേരത്തേ സസ്പെന്‍ഷനിലാണ്. അയാള്‍ പൊലീസ് കോണ്‍സ്റ്റബിളിന്‍റെ കാര്‍ മോഷ്ടിച്ചു. പൊലീസ് തടയുന്നതിനിടെ അയാള്‍ക്ക് അപകടം സംഭവിച്ചിരുന്നു. സച്ചിനെ അറസ്റ്റ് ചെയ്യുകയും കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. 

താന്‍ കടുത്ത സമ്മര്‍ദ്ദത്തിലായിരുന്നുവെന്നും അത്തരക്കാര്‍ ഇതുപോലെയൊക്കെ ചെയ്യുമെന്നുമായിരുന്നു പ്രതി സച്ചിന്‍ ദയാലിന്‍റെ പ്രതികരണം. അന്വേഷണം പുരോഗമിക്കുകയാണ്.