Asianet News MalayalamAsianet News Malayalam

പീഡനശ്രമം തടഞ്ഞതിന് ദലിത് യുവതിയുടെ ബന്ധുക്കളെ യുവാവ് കാറിടിച്ച് കൊന്നു

ഉന്നത ജാതിയില്‍പ്പെട്ട 30കാരനാണ് സ്ത്രീകളുടെ മേല്‍ വാഹനം ഇടിച്ചത്. ഇയാള്‍ നേരത്തേ ഈ സ്ത്രീകളുടെ ബന്ധുവായ 22 വയസുള്ള ദലിത് യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചിരുന്നു. 

UP Man Allegedly Tries To Molest Woman, Then Targets Family killed two by accident
Author
Bulandshahr, First Published Jun 25, 2019, 1:05 PM IST

ലക്നൗ: ദലിത് യുവതിയെ പീഡിപ്പിക്കാനുള്ള ശ്രമം തടഞ്ഞതിന് യുവതിയുടെ ബന്ധുക്കളെ കാറിടിച്ച് യുവാവ് കൊന്നതായി പരാതി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറിലാണ് കാര്‍ ഇടിച്ച് ഒരേ കുടുംബത്തിലെ രണ്ട് സ്ത്രീകള്‍ മരിച്ചത്. അതേ കുടുംബത്തില്‍പ്പെട്ട മറ്റൊരു സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ച 30കാരന്‍ തന്നെയാണ് ഇരുവരെയും കാറിലെത്തി ഇടിച്ചിട്ടത്. തിങ്കളാഴ്ച രാത്രിയായിരുന്നു സംഭവം. 

കാര്‍ അമിത വേഗത്തില്‍ പാഞ്ഞ് വന്ന് വൃദ്ധരായ സത്രീകളുടെ മേല്‍ ഇടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍ കേസെടുത്ത പൊലീസ് പിന്നീട് അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. ഉന്നത ജാതിയില്‍പ്പെട്ട 30 കാരനാണ് സ്ത്രീകളുടെ മേല്‍ വാഹനം ഇടിച്ചത്. ഇയാള്‍ നേരത്തേ ഈ സ്ത്രീകളുടെ ബന്ധുവായ 22 വയസുള്ള ദലിത് യുവതിയെ അപമാനിക്കാന്‍ ശ്രമിച്ചിരുന്നു. 

പീഡന ശ്രമം തടഞ്ഞതിന് മനപൂര്‍വം കാറപകടമുണ്ടാക്കി സ്ത്രീകളെ കൊല്ലുകയായിരുന്നുവെന്ന് ഇരുവരുടെയും ബന്ധുക്കള്‍ പൊലീസിന് പരാതി നല്‍കി. സംഭവത്തില്‍ പ്രതിയെ അറസ്റ്റ് ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസ്. സ്ത്രീകളെ കൊലപ്പെടുത്തുന്നതിന് മിനുട്ടുകള്‍ക്ക് മുമ്പാണ് യുവതിയോട്  ഇയാള്‍ അപമര്യാദയായി പെരുമാറിയതെന്ന് ദൃക്സാക്ഷികളിലൊരാള്‍ പറഞ്ഞു.  

Follow Us:
Download App:
  • android
  • ios