ജോന്‍പൂര്‍:  ചൂതാട്ടത്തിന് അടിമയായ ഭര്‍ത്താവ് പക്കലുള്ള പണമെല്ലാം തീര്‍ന്നപ്പോള്‍ ഭാര്യയേയും പന്തയവസ്തുവാക്കി. താന്‍ പന്തയത്തില്‍ തോല്‍ക്കുകയാണെങ്കില്‍ ഭാര്യയെ ബലാല്‍സംഗം ചെയ്യാന്‍ അനുവദിക്കുന്നതായിരുന്നു വ്യവസ്ഥ. പന്തയത്തില്‍ ഭര്‍ത്താവ് തോറ്റതോടെ കളിയില്‍ പങ്കെടുത്ത കൂട്ടുകാരനും ബന്ധുവും ചേര്‍ന്ന് ഭാര്യയെ ബലാല്‍സംഗം ചെയ്യുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ജോന്‍പൂര്‍ ജില്ലയിലാണ് സംഭവം.

 ബലാല്‍സംഗത്തിനിരയായ യുവതി കോടതിയില്‍ സമീപിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. പോലീസ് ഇവരുടെ പരാതി സ്വീകരിക്കാന്‍ തയ്യാറായില്ല. കോടതിയുടെ ആവശ്യപ്രകാരം ജാഫറാബാദ് കോടതി എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഭര്‍ത്താവിന്‍റെ സുഹൃത്ത് അരുണ്‍, ബന്ധുവായ അനില്‍ എന്നിവരാണ് തന്നെ ബലാല്‍സംഗം ചെയ്തതെന്ന് യുവതി ആരോപിക്കുന്നു. 

ആക്രമിക്കപ്പെട്ടതിനു ശേഷം തന്‍റെ അമ്മാവന്റെ വീട്ടിലാണ് ഇവര്‍ താമസിക്കുന്നത്. ഇവിടേയും ഭര്‍ത്താവ് ചെല്ലുകയും തന്നോട് ക്ഷമിക്കുകയെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തനിക്ക് ഒരു തെറ്റ് പറ്റിയെന്നാണ് ഭാര്യയോട് ഇയാള്‍ വിശദീകരിച്ചത്.