വിവാഹത്തിന് ശേഷം ഇരുവരും തമ്മിൽ എന്നും വഴക്കായിരുന്നു. സംഭവം നടന്ന ദിവസം ധീരജും നീലുവും തമ്മിൽ വാക്കുതർക്കമുണ്ടായി...

ലക്നൗ: ചെറിയ അസ്വാരസ്യങ്ങളുടെ പേരിൽ ഉത്തർപ്ര​ദേശിൽ‌ ഭർത്താവ് ഭാര്യയെ അടിച്ചുകൊന്നു. ബാഘ്പത് ജില്ലയിലെ ബറോട്ടിലെ വാസിദ്പൂർ ​ഗ്രാമത്തിലാണ് സംഭവം നടന്നത്. പൈപ്പിന്റെ പിടി ഉപയോ​ഗിച്ച് മർദ്ദിച്ചാണ് നീലം എന്ന സ്ത്രീയെ ഭർത്താവ് ധീരജ് കൊലപ്പെടുത്തിയത്. അഞ്ച് വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വിവാഹത്തിന് ശേഷം ഇരുവരും തമ്മിൽ എന്നും വഴക്കായിരുന്നു. സംഭവം നടന്ന ദിവസം ധീരജും നീലുവും തമ്മിൽ വാക്കുതർക്കമുണ്ടായി. ഉടൻ തന്നെ വീട്ടിലെ പൈപ്പ് ഊരിയെടുത്ത് ധീരജ് നീലത്തെ മർദ്ദിക്കുകയായിരുന്നു. നീലം സംഭവസ്ഥലത്തുവച്ച് നിമിഷനേരംകൊണ്ട് തന്നെ മരിച്ചു. 

നീലത്തിന്റെ കരച്ചിൽ കേട്ട് ഓടി വന്ന നാട്ടുകാർ ധീരജിനെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. നീലത്തിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചതായും ധീരജിനെ അറസ്റ്റ് ചെയ്തതായും സർക്കിൾ ഓഫീസർ അലോക് സിം​ഗ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.