ബരാബങ്കി: ഭാര്യയെ കൊലപ്പെടുത്തി അറുത്തെടുത്ത തലയുമായി ഒന്നര കിലോമീറ്ററോളം നടന്ന യുവാവിനെ പൊലീസ് പിടികൂടി. ഉത്തര്‍പ്രദേശിലെ ബരാബങ്കിലെ ബഹദൂര്‍പുര്‍ ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന ക്രൂരകൃത്യം നടന്നത്. 30കാരനായ അഖികേഷ് റാവത്താണ് അറസ്റ്റിലായത്. ഇയാളുടെ ഭാര്യ രജനി(25) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം ഇരുവരും വഴക്കുകൂടി. പ്രകോപിതനായ അഖികേഷ് ഭാര്യയെ പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുവന്ന് മൂര്‍ച്ചയേറിയ ആയുധമുപയോഗിച്ച് കൊലപ്പെടുത്തി.

പിന്നീട് തല അറുത്തെടുത്ത് പൊലീസ് സ്റ്റേഷനിലേക്കെന്നും പറഞ്ഞ് നടന്നുപോയി. ജഹാന്‍ഗിരബാദ് പൊലീസ് സ്റ്റേഷനിലേക്ക് പോകരെ കദിര്‍പുര്‍ എന്ന സ്ഥലത്തുവെച്ച് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരാകുന്നത്. ഒരു കുട്ടിയുണ്ടായിരുന്നെങ്കിലും അസുഖം പിടിപെട്ട് മരിച്ചു. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് എസ്‍പി അരവിന്ദ് ചതുര്‍വേദി പറഞ്ഞു. 

Read more: മുൻ കാമുകന്റെ ഭാര്യയും സുഹൃത്തുക്കളും ചേർ‌ന്ന് മർദ്ദിച്ചു, സ്വകാര്യഭാഗങ്ങളില്‍ മുളകുപൊടി തേച്ചു