വെള്ളിയാഴ്ച അമ്മക്കും സഹോദരനുമൊപ്പമാണ് യുവതി ആശുപത്രിയില്‍ പോയത്. പരിശോധന സമയത്ത് രണ്ട് പേരെയും പുറത്ത് നിര്‍ത്തി ഡോക്ടര്‍മാര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതി പരാതിയില്‍ വ്യക്തമാക്കി. 

മുസഫര്‍നഗര്‍(ഉത്തര്പ്രദേശ്): പരിശോധനക്കിടെ ഡോക്ടര്‍മാര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതി. ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറിലാണ് ഡോക്ടര്‍മാര്‍ക്കെതിരെ 25കാരി രംഗത്തെത്തിയത്. ആശുപത്രി ഉടമയും ഡോക്ടറുമായ അശോക് കുമാര്‍, മറ്റൊരു ഡോക്ടര്‍ അഖില്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇരുവരും ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

ഹിമാചല്‍ പ്രദേശില്‍ ഗര്‍ഭിണിയായ പശുവിന്‍റെ വായില്‍ പടക്കം പൊട്ടിച്ചു; അയല്‍ക്കാരനെതിരെ ഉടമയുടെ പരാതി

വെള്ളിയാഴ്ച അമ്മക്കും സഹോദരനുമൊപ്പമാണ് യുവതി ആശുപത്രിയില്‍ പോയത്. പരിശോധന സമയത്ത് രണ്ട് പേരെയും പുറത്ത് നിര്‍ത്തി ഡോക്ടര്‍മാര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതി പരാതിയില്‍ വ്യക്തമാക്കി. വീട്ടിലെത്തിയ ശേഷമാണ് യുവതി ഇക്കാര്യം പറഞ്ഞത്. ക്രുദ്ധരായ വീട്ടുകാര്‍ ആശുപത്രിയില്‍ തിരിച്ചെത്തി ഡോക്ടര്‍മാരെ മര്‍ദ്ദിക്കുകയും പൊലീസില്‍ പരാതി നല്‍കുയും ചെയ്തു. യുവതിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കി.