നാലുവര്‍ഷം മുന്‍പായിരുന്നു രാഹുലുമായുളള പിങ്കിയുടെ വിവാഹം. ഇതില്‍ ഇവര്‍ക്ക് മൂന്ന് വയസുള്ള മകനുമുണ്ട്. 

ലഖ്നൗ: അമ്മയുടെ അടിയേറ്റ് ആറുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ അലിഗഢ് റാംപസ് ഗ്രാമത്തില്‍ ശനിയാഴ്ചയാണ് സംഭവം. ‌കുഞ്ഞിന്റെ അമ്മയായ പിങ്കി ശര്‍മ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. ഹോളിയുമായി ബന്ധപ്പെട്ട് തനിക്കും കുട്ടികൾക്കും വസ്ത്രം വാങ്ങി നൽകാൻ ഭാർത്താവിനോട് പിങ്കി ആവശ്യപ്പെട്ടു. ഇത് നിരസിച്ചതാണ് കു‍ഞ്ഞിന്റെ മരണത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.

തനിക്ക് സുഖമില്ലെന്ന് പറഞ്ഞാണ് രാഹുല്‍ പിങ്കിയുടെ ആവശ്യം നിരസിച്ചത്. ഇതിനെ ചൊല്ലി ഇരുവരും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തുടര്‍ന്ന് പിങ്കി ആറുമാസം പ്രായമുളള കുട്ടിയുടെമേല്‍ ദേഷ്യം തീര്‍ക്കുകയായിരുന്നു. രാഹുലിന്റെ പരാതിയിലാണ് പൊലീസ് പിങ്കിയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ മനഃപൂര്‍വ്വം ചെയ്തതല്ലെന്ന് പിങ്കി പറഞ്ഞതായി പൊലീസ് പറഞ്ഞു.

കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നുളള നിരാശയിലാണ് കുട്ടിയെ തല്ലിയത്. ഒരിക്കലും മരിച്ചുപോകുമെന്ന് കരുതിയല്ല അടിച്ചതെന്നും ഇവര്‍ മൊഴി നല്‍കി. നാലുവര്‍ഷം മുന്‍പായിരുന്നു രാഹുലുമായുളള പിങ്കിയുടെ വിവാഹം. ഇതില്‍ ഇവര്‍ക്ക് മൂന്ന് വയസുള്ള മകനുമുണ്ട്.