'നിങ്ങളുടെ ജനാധിപത്യ ബിജെപി സർക്കാർ വ​ഡോ​ദ​രയിലെ പദ്ര താലൂക്കിലുള്ള  മ​ഹു​വാ​ദ്​ ഗ്രാ​മ​ത്തി​ലെ ക്ഷേ​ത്രത്തിൽ വി​വാഹ ച​ട​ങ്ങു​ക​ൾ​ക്ക്​ ദ​ളിതുകളെ അ​ക​റ്റി​നി​ർ​ത്തു​ന്നു' എന്നായിരുന്നു പോസ്റ്റ്. 

വ​ഡോദര: വിവാഹ ആവശ്യങ്ങൾക്കായി ദളിതർക്ക് ക്ഷേത്രം തുറന്ന് കൊടുക്കാൻ സർക്കാർ അനുവാദം നൽകുന്നില്ലെന്ന് കാണിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ട ദളിത് ദമ്പതികൾക്ക് ക്രൂരമർദ്ദനം. ഗു​ജ​റാ​ത്തി​ലെ വ​ഡോ​ദ​ര​യി​ൽ മ​ഹു​വാ​ദ്​ ഗ്രാ​മ​ത്തി​ലാണ് സം​ഭ​വം.300ഓളം വരുന്ന സംഘമാണ് ദമ്പതികളെ വീട്ടിൽ കയറി ക്രൂരമായി മർദ്ദിച്ചതെന്ന് ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ മ​ഹു​വാ​ദ്​ നി​വാ​സി​ക​ളാ​യ 11 പേർക്കെതിരെ പൊലീസ് കേസെടുത്തു.

'നിങ്ങളുടെ ജനാധിപത്യ ബിജെപി സർക്കാർ വ​ഡോ​ദ​രയിലെ പദ്ര താലൂക്കിലുള്ള മ​ഹു​വാ​ദ്​ ഗ്രാ​മ​ത്തി​ലെ ക്ഷേ​ത്രത്തിൽ വി​വാഹ ച​ട​ങ്ങു​ക​ൾ​ക്ക്​ ദ​ളിതുകളെ അ​ക​റ്റി​നി​ർ​ത്തു​ന്നു' എന്നായിരുന്നു പോസ്റ്റ്. അതേസമയം സമൂഹമാധ്യമങ്ങളിൽ പോസ്റ്റിട്ട് ഇരുവിഭാ​ഗങ്ങൾക്കിടയിലും ശ​ത്രു​ത​യ്ക്ക്​ ഇ​ട​യാ​ക്കി എ​ന്നു​ കാ​ണി​ച്ച്​ ഭർത്താവ്​ പ്ര​വീ​ൺ മ​ക്വാനെതിരെ പൊ​ലീ​സ്​ കേ​സെടുത്തിട്ടുണ്ട്.

താ​രു​ല​ത​ബെ​ൻ മ​ക്വാ​ന എ​ന്ന യു​വ​തി പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഇ​രു​മ്പു​പൈ​പ്പു​ക​ളും വ​ടി​ക​ളും മ​റ്റ്​ ആ​യു​ധ​ങ്ങ​ളു​മാ​യാണ് വീടിനുനോരെ മേ​ൽ​ജാ​തി​ക്കാ​ർ ആക്രമണം നടത്തിയതെന്ന് പാരാതിയിൽ പറയുന്നു. ബഹളം കേട്ട് പുറത്തിറങ്ങിയ യുവതിയെ ആക്രമിച്ച സംഘം, വീടിനുള്ളിൽ കയറി ദമ്പതികളെ വലിച്ചിഴച്ച് പുറത്തുകൊണ്ടുവന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഒപ്പം പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നും ദമ്പതികളെ ഭീഷണിപ്പെടുത്തി.

അ​ന​ധി​കൃ​ത​മാ​യി സം​ഘം​ചേ​ര​ൽ, ക​ലാ​പ കു​റ്റം, വീ​ട്ടി​ലേ​ക്ക്​ അ​തി​ക്ര​മി​ച്ചു ക​ട​ക്ക​ൽ, ദ​ളിതർക്കെതിരായ അ​തി​ക്ര​മം ത​ട​യ​ൽ നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ തു​ട​ങ്ങി​യ​വ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ്​ അറസ്റ്റിലായവർക്കെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. 

സംഘർഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പൊലീസ് സംഘത്തെ വിന്യസിപ്പിച്ചിട്ടുണ്ട്. സംഭവത്തിൽ ​ഗ്രാമവാസികളെ ചോദ്യം ചെയ്ത് വരികയാണെന്നും ദളിതർക്ക് ക്ഷേത്രത്തിൽ പ്രവേശനമില്ലെന്ന പ്ര​വീ​ണിന്റെ ആരോപണം അന്വേഷിക്കുമെന്നും ഡെ​പ്യൂ​ട്ടി പൊ​ലീ​സ്​ സൂ​​പ്ര​ണ്ട്​ ര​വീ​ന്ദ്ര പ​​ട്ടേ​ൽ അ​റി​യി​ച്ചു.