വാഷിംങ്ടണ്‍: ഭര്‍ത്താവിന്‍റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയ ഭാര്യയെ പോലീസ് പിടികൂടി. കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെ 4 മണിയോടെയാണ് അമേരിക്കയിലെ നോര്‍ത്ത് കരോലീനയില്‍ കാര്‍ട്ടെറെട്ട് കൗണ്ടിയില്‍ വിക്‌ടോറിയ തോമസ് ഫ്രാബുട്ട്  എന്ന സ്ത്രീയാണ് ഭര്‍ത്താവ് ജെയിംസിന്‍റെ (61) ലൈംഗികാവയവം മുറിച്ചുമാറ്റിയത്. ഭര്‍ത്താവിനെ കെട്ടിയിട്ട ശേഷം ചെടി വെട്ടുന്ന കത്തി ഉപയോഗിച്ചാണ് കൃത്യം നടത്തിയെന്ന് പോലീസിനെ ഉദ്ധരിച്ച് പ്രദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

'റോസാ ചെടി നന്നായി വളരുന്നതിന് വെട്ടിയൊരുക്കാന്‍' ഉപയോഗിക്കുന്ന പ്രൂണര്‍ ഉപയോഗിച്ചാണ് 56 കാരി ഭര്‍ത്താവിനെ വെട്ടിയൊരുക്കിയെടുത്തത്. പോലീസിന്‍റെ ചോദ്യം ചെയ്യലിന് അതിന് പ്രേരിപ്പിച്ച കാരണവും അവര്‍ പറഞ്ഞു. ദൈവത്തിനെതിരായി പാപം ചെയ്യുന്നതുകൊണ്ടും വ്യഭിചാരം ചെയ്യുന്നതുകൊണ്ടുമാണ് ഭര്‍ത്താവിന് ഈ 'വെട്ടിയൊരുക്കലില്‍' വേദന അനുഭവപ്പെടുന്നതെന്നാണ് അവര്‍ പറയുന്നത്. 

ഭാര്യയ്‌ക്കെതിരെ തട്ടിക്കൊണ്ടുപോകല്‍, വിദ്വേഷണം തീര്‍ക്കാന്‍ വൃഷ്ണം മുറിച്ചുനീക്കി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. ബുധനാഴ്ച ഇവരെ കോടതിയില്‍ ഹാജരാക്കി.

അതേസമയം, ജെയിംസിന്‍റെ മുറിച്ചുമാറ്റിയ ലിംഗം പോലീസുകാര്‍ തന്നെ കണ്ടെത്തി ഐസ് പൊതിഞ്ഞ് ആശുപത്രിയില്‍ എത്തിച്ചിരുന്നു. ശസ്ത്രക്രിയ വഴി അവ പഴയപടി തുന്നിച്ചേര്‍ക്കാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാരുടെ നിഗമനം.