കൊല്ലം: ഉത്ര വധക്കേസിൽ രണ്ടാം പ്രതി സുരേഷിനെ മാപ്പുസാക്ഷിയാക്കണമെന്ന കേസ് ഇന്ന് കോടതിയുടെ പരിഗണനക്ക് വരും. പുനലൂര്‍ മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. രണ്ടാം പ്രതിയായ സുരേഷിനെ മാപ്പ് സാക്ഷിയാക്കാൻ തന്നെയാണ് അന്വേഷണ സംഘത്തിന്‍റെയും നീക്കം. അതുകൊണ്ട് തന്നെ കേസിനെ അന്വേഷണ സംഘം എതിര്‍ക്കാനിടയില്ല. 

രണ്ട് തവണയായി  രണ്ട് പാമ്പുകളെ  സൂരജിന് വിറ്റിരുന്നു എന്ന് സുരേഷ് അന്വേഷണ സംഘത്തിനോടും  വനംവകുപ്പിനോടും സമ്മതിച്ചിരുന്നു. അന്വേഷണ സംഘവും സുരേഷിനെ മാപ്പുസാക്ഷിയാക്കുന്നത്  പരിഗണിക്കുന്നുണ്ട്. ചോദ്യം ചെയ്യലിന്‍റെ ഭാഗമായി  സൂരജിനെയും സുരേഷിനെയും ഇന്ന് വീണ്ടും കസ്റ്റഡിയില്‍ വാങ്ങും. പറക്കോടുള്ള  സൂരജിന്‍റെ വീട്ടില്‍ വീണ്ടും  എത്തിച്ച് തെളിവെടുപ്പ് നടത്തും