Asianet News MalayalamAsianet News Malayalam

ബി​ജെ​പി എം​എ​ല്‍​എ​യ്ക്ക് എ​തി​രെ പീ​ഡ​ന ആ​രോ​പ​ണ​വുമായി യു​വ​തി

പീ​ഡ​ന വി​വ​രം പു​റ​ത്ത് പ​റ​യാ​തി​രി​ക്കു​വാ​ന്‍ എം​എ​ല്‍​എ​യു​ടെ ഭാ​ര്യ ത​നി​ക്ക് 25 ല​ക്ഷം രൂ​പ വാ​ഗ്ദാ​നം ചെ​യ്തു​വെ​ന്നും യു​വ​തി പ​റ​ഞ്ഞു. എ​ന്നാ​ൽ ഭ​ര്‍​ത്താ​വി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് എം​എ​ല്‍​എ​യു​ടെ ഭാ​ര്യ നെ​ഹ്‌​റു കോ​ള​നി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ യു​വ​തി​ക്ക് എ​തി​രെ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. 

Uttarakhand Woman Accused of Blackmailing BJP MLA Files Complaint Against Him
Author
Dehradun, First Published Aug 18, 2020, 9:17 AM IST

ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ ഭരണകക്ഷിയായ ബി​ജെ​പി എം​എ​ല്‍​എ​യ്ക്ക് എ​തി​രെ പീ​ഡ​ന ആ​രോ​പ​ണ​വുമായി യു​വ​തി രംഗത്ത്. ദ്വാ​ര​ഹാ​ത് മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നു​ള്ള മ​ഹേ​ഷ് സിം​ഗ് നേ​ഗി​ക്കെ​തി​രെ​യാ​ണ് യു​വ​തി പീ​ഡ​ന പ​രാ​തി നല്‍കിയിരിക്കുന്നത്.

വര്‍ഷങ്ങളായി മ​സൂ​റി, നൈ​നി​റ്റാ​ള്‍, ഡ​ല്‍​ഹി, ഹി​മാ​ച​ല്‍​പ്ര​ദേ​ശ്, നേ​പ്പാ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വ​ച്ച് എം​എ​ൽ​എ ത​ന്നെ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്ന് യു​വ​തി പ​രാ​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി. എം​എ​ല്‍​എ​യു​ടെ വീ​ടി​ന് അ​ടു​ത്താ​ണ് താ​ന്‍ താ​മ​സി​ച്ചി​രു​ന്ന​തെ​ന്നും ഈ ​പ​രി​ച​യം മു​ത​ലാ​ക്കി​യാ​ണ് എം​എ​ല്‍​എ അ​ടു​ത്ത​തെ​ന്നും യു​വ​തി ആ​രോ​പി​ക്കു​ന്നു.

ഡെറഡൂണിലെ നെഹ്റു കോളനി പൊലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടി എംഎല്‍എയ്ക്കെതിരെ പരാതി നല്‍കി കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. യുവതി പിന്നീട് ഗര്‍ഭിണിയായപ്പോള്‍ അത് എംഎല്‍എയെ അറിയിച്ചു. ഇതിനെ തുടര്‍ന്ന് അവരെ സംരക്ഷിക്കാം എന്ന് എംഎല്‍എ വാക്ക് നല്‍കി. ഡെറാഡൂണിലെ ആശുപത്രിയില്‍ പരിശോധനയ്ക്ക് എംഎല്‍എ തന്‍റെ കൂടെ വന്നുവെന്നും യുവതി ആരോപിക്കുന്നു. ഈ മാസം മെയ് 18നാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. ഡിഎന്‍എ ടെസ്റ്റില്‍ കുട്ടിയുടെ പിതാവ് എംഎല്‍എയാണ് എന്ന് ബോധ്യപ്പെട്ടതായി യുവതി പരാതിയില്‍ അവകാശപ്പെടുന്നു.

പീ​ഡ​ന വി​വ​രം പു​റ​ത്ത് പ​റ​യാ​തി​രി​ക്കു​വാ​ന്‍ എം​എ​ല്‍​എ​യു​ടെ ഭാ​ര്യ ത​നി​ക്ക് 25 ല​ക്ഷം രൂ​പ വാ​ഗ്ദാ​നം ചെ​യ്തു​വെ​ന്നും യു​വ​തി പ​റ​ഞ്ഞു. എ​ന്നാ​ൽ ഭ​ര്‍​ത്താ​വി​നെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് ആ​രോ​പി​ച്ച് എം​എ​ല്‍​എ​യു​ടെ ഭാ​ര്യ നെ​ഹ്‌​റു കോ​ള​നി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ യു​വ​തി​ക്ക് എ​തി​രെ പ​രാ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. 

യു​വ​തി ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന ആ​രോ​പ​ണ​ങ്ങ​ള്‍ ഗൗ​ര​വ​മു​ള്ള​താ​ണെ​ന്നും എം​എ​ല്‍​എ​യ്‌​ക്കെ​തി​രെ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Follow Us:
Download App:
  • android
  • ios