Asianet News MalayalamAsianet News Malayalam

സർക്കാറിന്‍റെ പേരില്‍ വാഹനം വാടകയ്ക്കെടുത്ത് വൻ തട്ടിപ്പ്; പത്തൊന്‍പതുകാരന്‍ റിമാന്‍റില്‍

കോവിഡ് കാലത്ത് സർക്കാർ ആവശ്യങ്ങൾക്കായി മാസവാടകയ്ക്ക് വാഹനങ്ങൾ ആവശ്യം ഉണ്ടെന്ന് പറഞ്ഞാണ് പത്തൊണപത് കാരന്റെ തട്ടിപ്പ്. വിശ്വാസ്യത നേടാൻ മുൻ കൂറായി ചെറിയ തുക വാടയിനത്തിൽ കൈമാറും

vehicle fraud at kollam one arrested
Author
Kollam, First Published Mar 15, 2021, 1:06 AM IST

കൊല്ലം: സർക്കാർ ആവശ്യത്തിനെന്ന പേരിൽ വാഹനം വാടകയ്ക്കെടുത്ത് വൻ തട്ടിപ്പ്. ഉടമകൾ അറിയാതെ ഇത്തരം വാഹനങ്ങൾ മറിച്ചുവിൽക്കുന്ന ആൾ കൊല്ലം കടയ്ക്കലിൽ പിടിയിലായി. നിരവധി ആളുകൾ ഇയാളുടെ തട്ടിപ്പിന് ഇരയായയെന്നാണ് സൂചന. കടയ്ക്കൽ മുകുന്ദേരി പഴവിളവീട്ടിൽ അന്പുഎന്ന് വിളിക്കുന്ന സുരേഷാണ് വൻ വാഹന തട്ടിപ്പ് കേസിൽ പിടിയിലായത്.

കോവിഡ് കാലത്ത് സർക്കാർ ആവശ്യങ്ങൾക്കായി മാസവാടകയ്ക്ക് വാഹനങ്ങൾ ആവശ്യം ഉണ്ടെന്ന് പറഞ്ഞാണ് പത്തൊണപത് കാരന്റെ തട്ടിപ്പ്. വിശ്വാസ്യത നേടാൻ മുൻ കൂറായി ചെറിയ തുക വാടയിനത്തിൽ കൈമാറും. സർക്കാർ ആവശ്യമായതിനാൽ ഒറിജിനൽ ആർസി ബുക്ക് വേണമെന്ന് തെറ്റിധരിപ്പിച്ച് വാഹനവുമായി ബന്ധപ്പെട്ട രേഖകളെല്ലാം വാഹനത്തിനൊപ്പം കൈക്കലാക്കും. പിന്നിട് യഥാർത്ഥ ഉടമകൾ അറിയാതെ ഈ വാഹനങ്ങൾ ഉയർന്നവിലയ്ക്ക് വാടകയ്ക്ക് നൽകുകയോ

പണയ പ്പെടുത്തുകയോ തുഛമായ വിലയക്ക് വിൽക്കുകയോ ചെയ്യും. കൃത്യമായി വാടക നൽകുന്നതിനാൽ ഉടമകൾ വാഹനം നഷ്ടപ്പെട്ടകാര്യം അറിയാതെ പോകുന്നു. അറിയുന്നെങ്കിൽ തന്നെ ഏറെ വൈകും. കടയ്ക്കൽ സ്വദേശിയുടെ വാഹനം എറണാകുളത്ത് സർക്കാർ ഓഫീസിൽ വാടകയ്ക്ക് ആവശ്യം ഉണ്ടെന്നു പറഞ്ഞാണ് കഴിഞ്ഞ ആറു മാസങ്ങൾക്ക് മുന്പ് അന്പു വാടകയ്ക്ക് എടുത്തത്. 

ഈ വാഹനം കുമളിയിൽ സ്വകാര്യ വ്യക്തി ഉപയോഗിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് പൊലീസിനെ സമീപിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണമാണ് വൻ തട്ടിപ്പിലോക്ക് വെളിച്ചം വീശിയത്. തട്ടിപ്പ് ബോധ്യപ്പെടതോടെ അന്പുവിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

ഇത്തരത്തിൽവാഹനങ്ങൾ നഷ്ടപ്പെട്ട എട്ട് പരാതികളാണ് കടയ്ക്കൽ പോലീസിനു ലഭിച്ചിരിക്കുന്നത്. കൂടുതൽ പേർ ഇയാളുടെ തട്ടിപ്പിന് ഇരയായോഎന്ന് പൊലീസ് പരിശോധിക്കുന്നുണ്ട്. ഇതിനായി അന്പുവിനെ ഉടൻ കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് അറിയിച്ചു.
 

Follow Us:
Download App:
  • android
  • ios